Home Featured ‘സിനിമയില്‍ അഭിനയിച്ചതിന് പറഞ്ഞ പ്രതിഫലം ലഭിച്ചില്ല, 4 കോടി ഇനിയും കിട്ടാനുണ്ട്’; നിര്‍മാതാവിനെതിരെ ഹൈകോടതിയെ സമീപിച്ച്‌ തമിഴ് നടന്‍ ശിവകാര്‍ത്തികേയന്‍

‘സിനിമയില്‍ അഭിനയിച്ചതിന് പറഞ്ഞ പ്രതിഫലം ലഭിച്ചില്ല, 4 കോടി ഇനിയും കിട്ടാനുണ്ട്’; നിര്‍മാതാവിനെതിരെ ഹൈകോടതിയെ സമീപിച്ച്‌ തമിഴ് നടന്‍ ശിവകാര്‍ത്തികേയന്‍

by jameema shabeer
തമിഴ്നാട് വാർത്തകളുടെ chennaimalayali.com  അപ്ഡേറ്റുകൾ  ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ                                                                                                                                                             👉 Whatsapp https://chat.whatsapp.com/Gg37vEklwCmIaNa6Loo7fW
👉 Facebook  https://www.facebook.com/chennaimalayalimedia           
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl 

ചെന്നൈ: ( 29.03.2022) സിനിമയില്‍ അഭിനയിച്ചതിന്റെ പ്രതിഫലം മുഴുവനായിട്ട് തന്നില്ലെന്ന് നിര്‍മാതാവിനെതിരെ തമിഴ് നടന്‍ ശിവകാര്‍ത്തികേയന്‍. പറഞ്ഞ പ്രതിഫലം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി നിര്‍മാതാവിനെതിരെ നടന്‍ ഹൈകോടതിയെ സമീപിച്ചു.

മിസ്റ്റര്‍ ലോകലിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കാനായി ശിവകാര്‍ത്തികേയനും സ്റ്റുഡിയോ ഗ്രീനും തമ്മില്‍ കരാറായത് 2018 ജൂലൈ ആറിന് ആയിരുന്നു. നല്‍കാമെന്നേറ്റ 15 കോടി തവണകളായി നല്‍കുമെന്നും അവസാന ഒരു കോടി സിനിമയുടെ റിലീസിന് മുന്‍പ് നല്‍കാമെന്നുമായിരുന്നു കരാര്‍. എന്നാല്‍ ഇതില്‍ 11 കോടി മാത്രമാണ് നല്‍കിയതെന്നും നല്‍കാനുള്ള നാല് കോടിയുടെ കാര്യം പലകുറി ശ്രദ്ധയില്‍ പെടുത്തിയിട്ടും പണം ലഭിച്ചില്ലെന്നും ശിവകാര്‍ത്തികേയന്‍ ചൂണ്ടിക്കാട്ടുന്നു.

സ്റ്റുഡിയോ ഗ്രീന്‍ നിര്‍മിച്ച്‌, താന്‍ നായകനായി 2019ല്‍ പുറത്തെത്തിയ ‘മിസ്റ്റര്‍ ലോകല്‍’ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിന് തനിക്ക് നല്‍കാമെന്നേറ്റത് 15 കോടിയാണെന്നും എന്നാല്‍ ഇതില്‍ 11 കോടി മാത്രമേ ഇതുവരെ നല്‍കിയിട്ടുള്ളെന്നും ശിവകാര്‍ത്തികേയന്‍ ആരോപിക്കുന്നു. നല്‍കിയ 11 കോടിയുടെ ടിഡിഎസ് അടച്ചിരുന്നില്ലെന്നും ശിവകാര്‍ത്തികേയന്‍ പറയുന്നു. കോളിവുഡിലെ പ്രമുഖ ബാനര്‍ ആയ സ്റ്റുഡിയോ ഗ്രീനിന്റെ ഉടമ കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെയാണ് ശിവകാര്‍ത്തികേയന്റെ ആരോപണം.

കേസില്‍ തീര്‍പാകുന്നതുവരെ മറ്റു സിനിമകളില്‍ പണം നിക്ഷേപിക്കാന്‍ ജ്ഞാനവേല്‍ രാജയെ അനുവദിക്കരുതെന്നും ശിവകാര്‍ത്തികേയന്‍ കോടതിയില്‍ ആവശ്യമുയര്‍ത്തിയിട്ടുണ്ട്. റിബല്‍, ചിയാന്‍ 61, പത്തു തല എന്നിവയാണ് സ്റ്റുഡിയോ ഗ്രീനിന്റേതായി നിര്‍മാണത്തിലിരിക്കുന്ന ചിത്രങ്ങള്‍. ഇവയുടെ പ്രദര്‍ശനാവകാശം തിയറ്റര്‍ റിലീസിനുവേണ്ടി വിതരണക്കാര്‍ക്കോ ഡയറക്‌ട് റിലീസിനുവേണ്ടി ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കോ വില്‍ക്കുന്നതില്‍ നിന്ന് നിര്‍മാതാവിനെ തടയണമെന്നും ശിവകാര്‍ത്തികേയന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നിര്‍മാതാവില്‍ നിന്നും ലഭിച്ച 11 കോടിയുടെ ടിഡിഎസ് അടയ്ക്കാത്തത് ചൂണ്ടിക്കാട്ടി ശിവകാര്‍ത്തികേയന് ഫെബ്രുവരി ഒന്നിന് ആദായനികുതി വകുപ്പിന്റെ ഒരു നോടീസ് ലഭിച്ചിരുന്നു. ഈ നോടീസിനെതിരെ ഹൈകോടതിയില്‍ ഒരു റിട് ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ആദായനികുതി വകുപ്പ് നടനില്‍ നിന്നും 91 ലക്ഷം രൂപ പിഴയായി ഈടാക്കി. താരം ഹൈകോടതിയെ സമീപിക്കാനുള്ള കാരണവും ഇതാണ്.

You may also like

error: Content is protected !!
Join Our Whatsapp