Home Featured തമിഴ്‌നാട്ടില്‍ വിജയ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി; പ്രശാന്ത് കിഷോര്‍ ഉപദേഷ്ടാവ്, വ്യാപക പോസ്റ്റര്‍

തമിഴ്‌നാട്ടില്‍ വിജയ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി; പ്രശാന്ത് കിഷോര്‍ ഉപദേഷ്ടാവ്, വ്യാപക പോസ്റ്റര്‍

by admin

ചെന്നൈ: നടന്‍ വിജയ് രാഷ്ട്രീയത്തിലിറങ്ങുമോ എന്നായിരുന്നു അടുത്ത കാലം വരെ തമിഴ്‌നാട്ടില്‍ ഉയര്‍ന്നിരുന്ന ചോദ്യം. രജനികാന്ത് രാഷ്ട്രീയത്തിലേക്കില്ലെന്ന് വ്യക്തമാക്കിയ ശേഷമായിരുന്നു ഈ ചോദ്യം. പിതാവ് ചന്ദ്രശേഖര്‍ വിജയുടെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമം നടത്തി. ഇതിനെതിരെ വിജയ് തന്നെ കോടതിയെ സമീപിച്ചതും വലിയ വാര്‍ത്തയായി. വിജയുടെ രാഷ്ട്രീയ പ്രവേശനമുണ്ടാകുമെന്നാണ് ചന്ദ്രശേഖര്‍ ഇടയ്ക്കിടെ ആവര്‍ത്തിച്ചിരുന്നത്. അദ്ദേഹത്തിന്റെ ആരാധകരും ഈ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നവരാണ്. എന്നാല്‍ വിജയ് ഇതുസംബന്ധിച്ച വാര്‍ത്തകള്‍ നിഷേധിക്കുകയാണ് പതിവ്. ദിവസങ്ങള്‍ക്ക് മുമ്പ് തമിഴ്‌നാട്ടില്‍ മറ്റൊരു വാര്‍ത്ത പ്രചരിച്ചു. രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ നടന്‍ വിജയുമായി രഹസ്യമായി ചര്‍ച്ച നടത്തി എന്നായിരുന്നു വാര്‍ത്ത. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചര്‍ച്ച നടത്തിയത് എന്നും വാര്‍ത്തയില്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ എന്നിവരുടെ വിജയങ്ങള്‍ക്ക് പിന്നിലെല്ലാം പ്രവര്‍ത്തിച്ച വ്യക്തിയാണ് പ്രശാന്ത് കിഷോര്‍. അതുകൊണ്ടുതന്നെ അദ്ദേഹം വിജയുമായി ചര്‍ച്ച നടത്തി എന്ന വാര്‍ത്ത വളരെ പ്രാധാന്യത്തോടെയാണ് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പക്ഷേ, വിജയുമായി ബന്ധമുള്ളവര്‍ വാര്‍ത്ത നിഷേധിച്ചു.

എന്നാല്‍ ഇപ്പോള്‍ വിജയുടെയും പ്രശാന്ത് കിഷോറിന്റെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി തമിഴ്‌നാട്ടില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. മധുരൈയിലാണ് പോസ്റ്ററുകള്‍. 2026ല്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് എത്തുമെന്നും ഉപദേഷ്ടാവായി പ്രശാന്ത് കിഷോര്‍ ഉണ്ടാകുമെന്നും പോസ്റ്ററില്‍ സൂചിപ്പിക്കുന്നു. മാത്രമല്ല, ഇരുവരുടെയും ചിത്രങ്ങളും പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യാഥാര്‍ഥ്യവുമായി ഈ പോസ്റ്ററിന് ബന്ധമുണ്ടോ എന്ന കാര്യം അവ്യക്തമാണെങ്കിലും വിജയ് രാഷ്ട്രീയത്തിലിറങ്ങണം എന്ന് ആഗ്രഹിക്കുന്ന ഒരു കൂട്ടം ആളുകള്‍ തമിഴ്‌നാട്ടിലുണ്ട് എന്നാണ് വ്യക്തമാകുന്നത്.

കഴിഞ്ഞ പത്ത് വര്‍ഷം തമിഴ്‌നാട് ഭരിച്ചത് ജയലളിതയുടെ അണ്ണാഡിഎംകെയായിരുന്നു. ഇക്കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അണ്ണാഡിഎംകെ കനത്ത തിരിച്ചടി ഏറ്റുവാങ്ങി. എംകെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡിഎംകെ വലിയ വിജയം നേടുകയും ചെയ്തു. ജനപ്രിയ പ്രഖ്യാപനങ്ങള്‍ നടത്തി തമിഴ്‌നാട്ടില്‍ നിറയുകയാണ് സ്റ്റാലിന്‍. അതിനിടെയാണ് വിജയുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ പ്രചാരണം. സിനിമാ രംഗത്ത് നിന്ന് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ എത്തുകയും തിളങ്ങുകയും ചെയ്തവര്‍ ഏറെയാണ്. എംജിആര്‍, ജയലളിത, വിജയകാന്ത്, ശരത് കുമാര്‍ തുടങ്ങി നിരവധി പേരാണ് സിനിമയിലൂടെ രാഷ്ട്രീയത്തിലെത്തിയത്. രജനികാന്ത് രാഷ്ട്രീയത്തിലിറങ്ങുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നു എങ്കിലും അദ്ദേഹം തന്നെ പിന്നീട് പിന്‍മാറി.

നമസ്കാരം ബെംഗളൂരു 🙏, ബൊച്ചെ നിങ്ങളെ സ്വാഗതം ചെയ്യുന്നു സ്വർണ പണയങ്ങളുടെയും മറ്റു സാമ്പത്തിക ഭദ്രത പദ്ധതികളുടെയും വിശാലമായ ലോകത്തേക്ക് , നൂറിലധികം ബ്രാഞ്ചുകളുമായി ബോബി ചെമ്മണ്ണൂർ BOCHE GOLD LOAN ബെംഗളുരുവിലുടനീളം പ്രവർത്തനമാരംഭിക്കുന്നു

You may also like

error: Content is protected !!
Join Our Whatsapp