ചെന്നൈ • സംസ്ഥാനത്തെ ഗാർഹിക വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ളവരുടെ വൈദ്യുതി കണക്ഷൻ നമ്പർ ആധാറുമായി ബന്ധിപ്പിക്കുന്നതു കൂടുതൽ സുഗമമാക്കാൻ വൈദ്യുതി വകുപ്പ് പ്രത്യേക ക്യാംപുകൾ സംഘടിപ്പിക്കും.നാളെ മുതൽ ഡിസംബർ 31 വരെ വൈദ്യുതി വകുപ്പിന്റെ 2811 ഡിവിഷൻ ഓഫിസുകളിലും ക്യാംപുകളുണ്ടാകും.പൊതു അവധി ദിവസങ്ങളിലൊഴികെ എല്ലാ ദിവസങ്ങളിലും രാവിലെ 10.30 മുതൽ വൈകിട്ട് 05.15 വരെ ഈ പ്രത്യേക ക്യാംപുകൾ പ്രവർത്തിക്കും.
ഡിസംബർ 31 വരെ നിലവിലുള്ള നടപടി ക്രമമനുസരിച്ച് എല്ലാവർക്കും ബുദ്ധിമുട്ടുമില്ലാതെ വൈദ്യുതി ബിൽ അടയ്ക്കാമെന്നു വൈദ്യുതി മന്ത്രി സെന്തിൽ ബാലാജി അറിയിച്ചു.
വൈദ്യുതി കണക്ഷൻ നമ്പർ ആധാറുമായി ബന്ധിപ്പിച്ച വീടുകൾക്ക് നിലവിൽ നൽകുന്ന 100 യൂണിറ്റ് സൗജന്യ വൈദ്യുതിയിൽ മാറ്റമുണ്ടാകില്ലെന്നും ഉപഭോക്താക്കൾക്ക് നൽകുന്ന സൗജന്യ വൈദ്യുതിയെയും സബ്സിഡിയെയും ആധാർ ബന്ധിപ്പിക്കുന്നതു ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.