ചെന്നൈ:വോട്ടർ പട്ടികയിലെ ഇരട്ടിപ്പ് തടയുന്നതിന്റെ ഭാഗമായി നഗരത്തിലെ വോട്ടർമാരുടെ ആധാർ കാർഡ് വിവരങ്ങൾ ശേഖരിക്കുന്നു. കോർപറേഷനിലെ തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥർ ഓഗസ്റ്റ് 1 മുതൽ വീടുകളി ലെത്തി വിവരങ്ങൾ ശേഖരിക്കും.
ആധാറും തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായാണു നടപടി. അടുത്ത മാർച്ചിനുള്ളിൽ മുഴുവൻ വോട്ടർമാരുടെയും വിവരങ്ങൾ ശേഖരിക്കുകയാണു ലക്ഷ്യം. കഴിഞ്ഞ ജനുവരിയിൽ പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിൽ ഒരു ലക്ഷത്തിലേറെ പേരുടെ ഇരട്ടിപ്പ് പട്ടികയിൽ നിന്ന് ഇതിനകം കോർപറേഷൻ നീക്കിയിട്ടുണ്ട്.