തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/Gg37vEklwCmIaNa6Loo7fW
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ സ്നേഹിക്കുന്ന മനസ്സുകൾക്കു മേൽ ജാതിയുടെ പേരിൽ ചോര വീഴ്ത്തി വീണ്ടും ദുരഭിമാനക്കൊല. ഇതര ജാതിയിൽപെട്ട യുവാവിനെ വിവാഹം ചെയ്തതിനു യുവതിയുടെ പിതാവ് യുവാവിന്റെ പിതാവിനെ കൊലപ്പെടുത്തി. മധുര പെരിയാർ നഗറിലാണ് സംഭവം. കൊലപാതകത്തിനു ശേഷം പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
ഏറെ നാളായി പ്രണയത്തിലായിരുന്ന ശിവപ്രശാന്തും സ്നേഹയും വീട്ടുകാരുടെ എതിർപ്പു വകവയ്ക്കാതെ കഴിഞ്ഞ വെള്ളിയാഴ്ചയാണു വിവാഹിതരായത്. വിവാഹത്തിനു ശേഷം തിടീർ നഗർ പൊലീസ് സ്റ്റേഷനിലെത്തി ഇവർ സംരക്ഷണം ആവശ്യപ്പെട്ടു. പ്രശ്നം പരിഹരിക്കുന്നതിന് ശിവപ്രശാന്തിന്റെ പിതാവ് രാമചന്ദ്രനെയും സ്നേഹയുടെ പിതാവ് സതയാണ്ടിയെയും പൊലീസ് വിളിച്ചു വരുത്തി. രാമചന്ദ്രൻ വിവാഹം അംഗീകരിച്ചെങ്കിലും സതയാണ്ടി വഴങ്ങിയില്ല.
അന്നു രാത്രി രാമചന്ദ്രനും സതയാണ്ടിയും കടുത്ത വാഗ്വാദത്തിൽ ഏർപ്പെട്ടു. ഇതിനിടെ ശരീരത്തിൽ ഒളിപ്പിച്ച വാളെടുത്ത് സതയാണ്ടി രാമചന്ദ്രനെ വെട്ടുകയായിരുന്നു. രാമചന്ദ്രൻ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഇതര ജാതിയിലെ പെൺകുട്ടിയുമായി സംസാരിച്ചെന്ന പേരിൽ ഗോകുൽരാജ് എന്ന വിദ്യാർഥിയെ പെട്ടിക്കൊലപ്പെടുത്തിയ കേസിൽ 10 പ്രതികൾ കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി വിധിച്ചിരുന്നു.