ചെന്നൈ:അഗ്നിപഥ് പദ്ധതിക്കു കീഴിൽ സൈനിക സേവനത്തിന് യുവാക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള ആർമി റിക്രൂട്മെന്റ് റാലി നവംബർ 15 മുതൽ 25 വരെ വെല്ലൂർ പൊലീസ് റിക്രൂട്ട് സ്കൂളിൽ നടക്കും.ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപെട്ട്, റാണിപെട്ട്, കടലൂർ, വെല്ലൂർ, തിരുപ്പത്തൂർ, കള്ളക്കുറിച്ചി, വിഴുപ്പുറം, തിരുവണ്ണാമല ജില്ലകളിലും പുതുച്ചേരി ജില്ലയിലുമുള്ള ഉദ്യോഗാർഥികൾക്കാണ് പ്രവേശനം.
ജനറൽ, ടെക്നിക്കൽ, ക്ലറിക്കൽ,സ്റ്റോർ കീപ്പർ, ഡാഫ്റ്റ്സ് മാൻ തസ്തികകളിലേക്ക് പത്താം ക്ലാസ് വിജയവും ട്രേഡ്സ്മാൻ തസ്തികയിലേക്ക് എട്ടാംക്ലാസ് വിജയവുമാണ് യോഗ്യത.
ഇന്നു മുതൽ സെപ്റ്റംബർ 3 വരെ ഓൺലൈനായി www.joinindianarmy.nic.in എന്ന വെബ്സൈറ്റിൽ അപേക്ഷ സമർ പ്പിക്കാം. നവംബർ 1ന് അഡ്മിറ്റ് കാർഡുകൾ ലഭിക്കും. സംശയ നി വാരണത്തിന് റിക്രൂട്ടിങ് ഓഫിസു മായി ബന്ധപ്പെടാൻ:04425674924.