Home മുല്ലപ്പെരിയാറില്‍നിന്നു വെള്ളം ഒഴുക്കി കളഞ്ഞു; തമിഴ്‌നാട്ടില്‍ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി എ.ഐ.എ.ഡി.എം.കെ

മുല്ലപ്പെരിയാറില്‍നിന്നു വെള്ളം ഒഴുക്കി കളഞ്ഞു; തമിഴ്‌നാട്ടില്‍ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി എ.ഐ.എ.ഡി.എം.കെ

by shifana p

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്നു വെള്ളം ഒഴുക്കി കളഞ്ഞതിനെതിരെ തമിഴ്‌നാട്ടില്‍ സമരം. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ വെള്ളം ഉപയോഗിക്കുന്ന തേനി, ശിവഗംഗ, മധുര, ദിണ്ഡിഗല്‍, രാമനാഥപുരം ജില്ലകളിലാണ് അണ്ണാ ഡിഎംകെ ചൊവ്വാഴ്ച സമരം പ്രഖ്യാപിച്ചത്.അണക്കെട്ടിന്റെ ഷട്ടറുകള്‍ പൂര്‍ണമായി അടച്ച്‌ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണമെന്നാണ് ആവശ്യം. അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് നവംബര്‍ 9ന് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എഐഎഡിഎംകെ നേതാവ് ഒ. പനീര്‍ശെല്‍വവും എടപ്പാടി പളനി സ്വാമിയും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.

തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകളിലായിരിക്കും പ്രതിഷേധം സംഘടിപ്പിക്കുക. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കാന്‍ തീരുമാനിച്ച ഡിഎംകെ സര്‍ക്കാരിനെതിരെയായിട്ടായിരിക്കും പ്രതിഷേധമെന്ന് പ്രസ്താവനിയില്‍ പറയുന്നു.മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആശങ്കയ്‌ക്കൊടുവില്‍ അണക്കെട്ടില്‍ നിന്ന് തമിഴ്‌നാട് ജലം പുറത്തേക്ക് ഒഴുക്കി വിട്ടിരുന്നു.

Leave a Comment

error: Content is protected !!
Join Our Whatsapp