ചെന്നൈ-മുംബൈ റൂട്ടില്‍ ദിവസേന നേരിട്ടുള്ള വിമാന സര്‍വീസുകള്‍ നടത്തുമെന്ന് പ്രഖ്യാപിച്ച് ആകാശ എയര്‍. ചെന്നൈയ്‌ക്കും മുംബൈയ്‌ക്കും ഇടയിലുള്ള വിമാനങ്ങള്‍ സെപ്തംബര്‍ 15 മുതല്‍ ആരംഭിക്കുമെന്ന് കമ്ബനി അറിയിച്ചു.പാന്‍-ഇന്ത്യ നെറ്റ്വര്‍ക്ക് കണക്റ്റിവിറ്റിയുടെ ഭാഗമായുള്ള വിമാനം ഓഗസ്റ്റ് 23 മുതല്‍ അഹമ്മദാബാദിനും ബെംഗളൂരുവിനുമിടയില്‍ പുതിയ സര്‍വീസുകള്‍ ആരംഭിക്കുമെന്നും അറിയിച്ചു.
ഉദ്ഘാടന ദിവസം ഓഗസ്റ്റ് 7 ന് മുംബൈയ്‌ക്കും അഹമ്മദാബാദിനുമിടയിലാകും ആദ്യ സര്‍വീസ് നടത്തുക.ഓഗസ്റ്റ് 12 മുതല്‍ പിന്നീട് ബെംഗളൂരു-കൊച്ചി , ഓഗസ്റ്റ് 19 മുതല്‍ ബെംഗളൂരു-മുംബൈ,ഓഗസ്റ്റ് 23 മുതല്‍ ബെംഗളൂരു-അഹമ്മദാബാദ് റൂട്ടിലും സര്‍വീസ് നടത്തും.
ഓഗസ്റ്റ് 7 ന് പുറപ്പെടുന്ന ആദ്യ വിമാനത്തില്‍ നിരവധി യാത്രക്കാരാണ് ബുക്ക് ചെയ്തിരിക്കുന്നതെന്ന് ആകാശ എയര്‍ സഹസ്ഥാപകനും ചീഫ് കൊമേഴ്സ്യല്‍ ഓഫീസറുമായ പ്രവീണ്‍ അയ്യര്‍ പറഞ്ഞു. രാജ്യമൊട്ടാകെ സര്‍വീസ് നടത്തുന്നതിനായി കൂടുതല്‍ നഗരങ്ങളെ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.