ഇടുക്കി: ആന്ധ്രപ്രദേശിലെ വനാന്തരങ്ങളില്‍ ഉത്പാദിപ്പിച്ച് വിളവെടുത്ത ശേഷം കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ ചില്ലറ വില്‍പ്പന ലക്ഷ്യമാക്കി എത്തിക്കുന്ന കഞ്ചാവ് ഉള്‍പ്പെടെയുള്ള മാരക ലഹരി വസ്തുക്കള്‍ കള്ളക്കടത്ത് സംഘം അതീവ രഹസ്യമായി സൂക്ഷിക്കുന്നത് തമിഴ്നാട്ടിലെ വിവിധ കേന്ദ്രങ്ങളിലാണെന്ന് എക്സൈസ് അധികൃതര്‍.
ഇതിന്റെ തെളിവാണ് കഴിഞ്ഞയാഴ്ച തമിഴ് നാട്ടിലെ ദിണ്ഡുഗലില്‍ നിന്നും 225 കിലോ കഞ്ചാവുമായി എത്തിയ വാഹനം തമിഴ്നാട് നാര് കോട്ടിക് കണ്ട്രോള് വിഭാഗം പിടികൂടിയത്. കേരളത്തിലെ സേറ്റ് എക്സെസ് എന്‍ഫോഴ്സ്മെന്റ സ്ക്വാഡ് (സെസ്) ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തമിഴ്നാട്ടിലെത്തി സാഹസികമായി കള്ളക്കടത്തുകാരെ പിടികൂടിയ ശേഷം അവിടുത്തെ ഉദ്യോഗസ്ഥരെ സ്ഥലത്തെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
മുന്‍പും സമാന രീതിയില്‍ ടണ്‍ കണക്കിന് ലഹരി ഇവിടെ നിന്നുള്ള ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടര്‍ന്ന് തമിഴ് നാട്ടില്‍ പിടികൂടി നശിപ്പിച്ചിരുന്നു. അതിര്‍ത്തി പട്ടണമായ കമ്ബത്തിന് സമീപം രഹസ്യ കേന്ദ്രങ്ങളില്‍ ആയിര കണക്കിന് കിലോ കഞ്ചാവ് ശേഖരിച്ച ശേഷം കേരളത്തില്‍ നിന്ന് എത്തുന്ന ചില്ലറ വ്യാപാരികള്‍ക്കും , ഉപഭോക്താക്കള്‍ക്കും വില്പന നടത്തുകയാണ് ലഹരി മാഫിയ സംഘത്തിന്റെ സമീപകാല രീതി. കേരളത്തില്‍ പരിശേധന ശക്തമായതോടെ വലിയ അളവില്‍ ഇവിടേക്ക് ഒരുമിച്ച് എത്തിക്കുന്നത് ഒഴിവാക്കിയാണ് തമിഴ്നാട്ടില്‍ ശേഖരിക്കുന്നത്.
കുമളി, കമ്ബംമെട്ട് തുടങ്ങിയ അതിര്‍ത്തി ചെക് പോസ്റ്റുകള്‍ വഴിയാണ് കാലങ്ങളായി കഞ്ചാവ് കേരളത്തില്‍ എത്തുന്നത്. ദേശീയ പാതയ്ക്ക് സമാന്തരമായി ഊടുവഴികളിലൂടെയും കള്ളക്കടത്ത് നടത്താറുണ്ട്.കമ്ബം മുതല്‍ ലഹരി ഇടപാടുകാരെ ഉദ്യോഗസ്ഥര്‍ രഹസ്യമായി പിന്തുടരുകയോ, ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലോ പിടികൂടുന്നത് പതിവായതോടെ മാഫിയ സംഘം കഞ്ചാവ് സൂക്ഷിപ്പ് കേന്ദ്രം വിദൂര പട്ടണമായ ദിണ്ഡുഗല്‍ ഉള്‍പെടെ യുള്ള ഭാഗത്തേമാക്ക് മാറ്റി.
ആന്ധ, തെലുങ്കാന , ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഉള് വനങ്ങളില്‍ ഉത്പാദിപ്പിക്കുന്ന മുന്തിയ ഇനം കഞ്ചാവാണ് വിവിധ രൂപത്തില്‍ കേരളത്തില്‍ എത്തുന്നത്. നക്സെലെറ്റ് ശക്തികേന്ദ്രങ്ങളില്‍ അവരുടെ പിന്തുണയും ലഹരി സംഘത്തിന് ലഭിക്കാറുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. ഇത്തരം ഇടപാടുകളിലിലൂടെ ലഭിക്കുന്ന കോടിക്കണക്കിന് രൂപ രാജ്യദ്രേഹ പ്രവര്‍ത്തനങ്ങള്‍ക്കും ചില വഴിക്കപ്പെടുന്നു. ദക്ഷിണേന്ത്യ മുഴുവന്‍ കണ്ണികളുള്ള വലിയ ശ്യംഗലയാണ് ഇതിന് പിന്നില്‍. ലിംഗ വ്യത്യാസമില്ലാതെ എല്ലാ പ്രായത്തിലുമുള്ള സ്ത്രീ പുരുഷ മാര്‍ ഇടപാടുകാരും ഉപഭോക്താക്കളുമായി മാറിയിട്ടുണ്ടന്ന വിലയിരുത്തലാണ് കേരളത്തിലെ ഉദ്യോഗസ്ഥര്‍ പങ്കു വയക്കുന്നത്. തമിഴ് നാട് – കേരള സര്‍ക്കാരുകള്‍ യോജിച് പരിശോധന നടത്തുന്നതും , സമയബന്ധിതമായ വിവര കൈമാറ്റവും കൂടുതല്‍ ലഹരി ഇടപാടുകള്‍ കണ്ടെത്താനും , കുറ്റക്കാരെ നിയമത്തിന് മുന്നില്‍ എത്തിക്കാനും സഹായകമാകുന്നുവെന്നാണ് ഉദ്യോഗസ്ഥ തലത്തിലെ വിലയിരുത്തല്‍.