ചെന്നൈ : ശിവഗംഗ ജില്ലയിലെ തിരുഭവനത്തുള്ള ടാസ്മാക് കടയിൽ കാവൽക്കാരനെ വെട്ടിപ്പരുക്കേൽപിച്ച് 10 ലക്ഷം രൂപ വിലമതിക്കുന്ന മദ്യക്കുപ്പികൾ കവർന്നു.കഴിഞ്ഞ ദിവസം രാത്രി മുഖം മൂടി അണിഞ്ഞെത്തിയ സംഘം തീർഥം എന്ന കാവൽക്കാരനെ വടിവാൾ കൊണ്ടു വെട്ടുകയായിരുന്നു.
തുടർന്ന് മദ്യക്കുപ്പികളുമായി കടന്നു.രാവിലെ ഇതുവഴി കടന്നുപോയവർ തീർഥത്തെ രക്തത്തിൽ കുളിച്ചു കിടക്കുന്നത് കണ്ടതിനെ തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.കവർച്ച നടത്തിയ സംഘത്തിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.