Home Featured വൈദ്യുതി ബില്ലിന്റെ പേരിൽ തട്ടിപ്പ്; പരാതി നൽകാം

വൈദ്യുതി ബില്ലിന്റെ പേരിൽ തട്ടിപ്പ്; പരാതി നൽകാം

ചെന്നൈ: വൈദ്യുതി ബില്ലിന്റെ പേരിൽ എസ്എംഎസ് സന്ദേശം അയച്ചു തട്ടിപ്പു നടത്തുന്ന സംഘങ്ങൾ വീണ്ടും സജീവമാകുന്നതായി പരാതി. നഗരത്തിലെ ഒട്ടേറെ ആളുകൾക്ക് കഴിഞ്ഞ ദിവസങ്ങൾളിൽ ഇത്തരം സന്ദേശങ്ങൾ ലഭിച്ചു.രാത്രി 10.30ന് വൈദ്യുതി ബന്ധം വിഛേദിക്കുമെന്നാണ് സന്ദേശം. 8434014599 എന്ന നമ്പറിൽ വൈദ്യുതി ഓഫിസുമായി ഉടൻ ബന്ധപ്പെടാൻ സന്ദേശത്തിൽ നിർദേശമുണ്ട്.

വൈദ്യുതി വിഛേദിക്കുമെന്ന ഭയത്തിൽ തിരികെ വിളിക്കുന്നവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈവശപെടുത്തി പണം തട്ടുകയാണ് ഇത്തരം സംഘങ്ങളുടെ രീതി. വൈദ്യുതി വകുപ്പ് ഇത്തരം സന്ദേശങ്ങൾ അയയ്ക്കാറില്ലെന്നും തട്ടിപ്പിനെതിരെ കരുതിയിരിക്കണമെന്നും അധികൃതർ പറഞ്ഞു. സംശ യകരമായ സന്ദേശങ്ങൾ ലഭിക്കുന്നവർക്ക് ചെന്നൈ പൊലീസിന്റെ 1930 എന്ന സൈബർ ക്രൈം ഹെൽപ്ലൈൻ നമ്പറിൽ പരാതിപ്പെടാം.

You may also like

error: Content is protected !!
Join Our Whatsapp