ചെന്നൈ • ഇ-കൊമേഴ്സ് കമ്പനിയായ ആമസോൺ തമിഴ്നാട്ടിൽ പുതിയ ഫെസിലിറ്റി സെന്റർ പെരുങ്കുടിയിൽ തുറന്നു. 8.3 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള കേന്ദ്രം മുഖ്യമന്ത്രി എം. കെ.സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. 2005ൽ 50 പേരുമായി തമിഴ്നാട്ടിൽ പ്രവർത്തനം ആരംഭിച്ച ആമസോണിൽ നിലവിൽ സംസ്ഥാനത്ത് 14,000ത്തിലധികം ജീവനക്കാരുണ്ട്. വാർഷിക ഊർജ ഉപഭോഗത്തിൽ 23 ശതമാനം ശുദ്ധജല ഉപഭോഗത്തിൽ 76 ശതമാനവും കുറവു വരുത്തുന്ന തരത്തിലുള്ള സംവിധാനങ്ങൾ പുതിയ കേന്ദ്രത്തിലുണ്ട്.
പെരുങ്കുടിയിൽ ആമസോൺ ഫെസിലിറ്റി സെന്റർ
written by jameema shabeer
previous post