ചെന്നൈ: തമിഴ്‌നാട് നഗര തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തൂത്ത് വാരി ഡിഎംകെ.ആകെയുള്ള 1374 കോര്‍പറേഷന്‍ വാര്‍ഡുകളില്‍ ഡിഎംകെ ഇതുവരെ 289 സീറ്റുകളില്‍ ജയിച്ചുകഴിഞ്ഞു. മുഖ്യ പ്രതിപക്ഷമായ എഐഎഡിഎംകെ 49 സീറ്റില്‍ ജയിച്ചു. ബിജെപി മൂന്നുസീറ്റിലും. വോട്ടിങ് ശതമാനം 60.7 ശതമാനമായിരുന്നു.
എഐഎഡിഎംകെയുടെ കോട്ടയായിരുന്ന പടിഞ്ഞാറന്‍ മേഖല ഡിഎംകെ പിടിച്ചടക്കി. ദ്രാവിഡ മോഡലിന് സംസ്ഥാനത്തെ ജനങ്ങള്‍ അംഗീകാരം നല്‍കിയതിന് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം കെ സ്റ്റാലിന്‍ നന്ദി പറഞ്ഞു. ഒമ്ബത് മാസത്തെ സ്റ്റാലിന്റെ ഭരണത്തിനുള്ള റിപ്പോര്‍ട്ട് കാര്‍ഡ് കൂടിയാണ് തിരഞ്ഞെടുപ്പ് ഫലം.
ഡി.എം.കെയുടെ ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥി ഗംഗാ നായകിന് വിജയം. വെല്ലൂര്‍ കോര്‍പ്പറേഷനിലെ 37ാം വാര്‍ഡ് കൗണ്‍സിലറായാണ് ഗംഗാ നായക് വിജയിച്ചത്. 20 വര്‍ഷമായി ഡി.എം.കെയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് 49കാരിയായ ഗംഗ.
തമിഴ്നാട്ടിലെ ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റിയില്‍ നിന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് നേടുന്ന ഏക സ്ഥാനാര്‍ഥിയാണ് ഗംഗാ നായക്. വെല്ലൂര്‍ ആസ്ഥാനമായുള്ള സാമൂഹിക പ്രവര്‍ത്തകയായ അവര്‍ സൗത്ത് ഇന്ത്യ ട്രാന്‍സ്ജെന്‍ഡര്‍ അസോസിയേഷന്‍ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നുണ്ട്. വെല്ലൂരില്‍ ദിവസ വേതനക്കാരായി ജോലി ചെയ്തിരുന്ന മാതാപിതാക്കളുടെ മകനായാണ് ഗംഗ ജനിച്ചത്. 21 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും 138 മുനിസിപ്പാലിറ്റികളിലും 490 ടൗണ്‍ പഞ്ചായത്തുകളിലുമായി 12,838 സീറ്റുകളിലേക്കാണ് തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് നടന്നത്.
മിഴ്‌നാട് തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തിന്റെ മുന്നേറ്റത്തില്‍ പ്രതികരണവുമായി രമേശ് ചെന്നിത്തല.
ഹുല്‍ ഗാന്ധി ആണ് തന്നോട് തമിഴ് നാട്ടിലെ തിരഞ്ഞെടുപ്പ് നിരീക്ഷിക്കാന്‍ ചുമതലപ്പെടുത്തിയത് എന്ന് രമേശ് ചെന്നിത്തല പറയുന്നു. ഡിഎംകെയുമായി ചര്‍ച്ച നടത്തി കോണ്‍ഗ്രസ്സ് പാര്‍ട്ടിയ്ക്ക് അര്‍ഹതപ്പെട്ട സീറ്റുകള്‍ നേടി എടുക്കുവാന്‍ കഴിഞ്ഞുവെന്നും ചെന്നിത്തല വ്യക്തമാക്കി.
രമേശ് ചെന്നിത്തലയുടെ പ്രതികരണം: ” തമിഴ് നാട്ടില്‍ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ കോണ്‍ഗ്രസ്സ് ഡിഎംകെ സഖ്യത്തിന് വമ്ബിച്ച വിജയമാണ് നല്‍കിയിരിക്കുന്നത്. മുന്നണിയുടെ ഭാഗമായി വിജയിച്ച എല്ലാ സ്ഥാനാര്‍ഥികള്‍ക്കും എന്‍്റെ അഭിനന്ദനങ്ങള്‍ അറിയിച്ചു കൊള്ളുന്നു. അത് പോലെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിച്ച മുന്നണിയിലെ നേതാക്കള്‍ക്കും, ജന പ്രതിനിധികള്‍ക്കും, പ്രവര്‍ത്തകര്‍ക്കും പ്രത്യേക അഭിനന്ദനം. മുന്നണിക്ക് വമ്ബിച്ച വിജയം സമ്മാനിച്ച ജനങ്ങള്‍ക്ക് ഈ അവസരത്തില്‍ എന്‍്റെ നന്ദി രേഖപ്പെടുത്തുന്നു. ശ്രീമതി സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ശ്രീ രാഹുല്‍ ഗാന്ധി ആണ് എന്നോട് തമിഴ് നാട്ടിലെ തിരഞ്ഞെടുപ്പ് നിരീക്ഷിക്കാന്‍ ചുമതലപ്പെടുത്തിയത്.
സീറ്റ് വിഭജന തര്‍ക്കങ്ങള്‍ പല ജില്ലയിലും ഉണ്ടായിരുന്ന സാഹചര്യത്തില്‍ ആണ് ഞാന്‍ നിരീക്ഷകന്‍ എന്ന ദൗത്യം ഏറ്റെടുത്തത്. ചെന്നൈയില്‍ ചെന്ന് ഡിഎംകെ നേതൃത്വവുമായി നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയ്ക്ക് അര്‍ഹതപ്പെട്ട സീറ്റുകള്‍ നേടി എടുക്കുവാന്‍ കഴിഞ്ഞു. പല ജില്ലകളിലും പര്യടനം നടത്തി നമ്മുടെ സ്ഥാനാര്‍ഥികള്‍ക്കും സഖ്യ കക്ഷി സ്ഥാനാര്‍ഥികള്‍ക്കും വേണ്ടി പ്രചരണം നടത്തി. എന്നെ ഈ ചുമതല ഏല്‍പ്പിച്ച ശ്രീമതി സോണിയ ഗാന്ധി, ശ്രീ രാഹുല്‍ ഗാന്ധി, ഒപ്പം സഹകരണം നല്‍കിയ പിസിസി പ്രസിഡന്‍്റ്, ഭാരവാഹികള്‍ക്കും നന്ദി. ഫാസിസത്തിന് എതിരെ തമിഴക ജനത നല്‍കിയ വിധി ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്കും ഒരു മാതൃക ആവട്ടെ”.
തമിഴകത്തെ അമ്ബരപ്പിച്ച് ദളപതിയുടെ തേരോട്ടം !
തമിഴ്‌നാട് നഗര-മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിലും വിജയ് ആരാധകര്‍ക്ക് മുന്നേറ്റം. കഴിഞ്ഞ വര്‍ഷം നടന്ന റൂറല്‍ ബോഡി തിരഞ്ഞെടുപ്പില്‍ നൂറിലധികം സീറ്റുകള്‍ നേടിയതിന്റെ തുടര്‍ച്ചയായാണ്, നഗരസഭ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പുകളിലും ദളപതി വിജയ് മക്കള്‍ ഇയക്കം പ്രവര്‍ത്തകര്‍ വെന്നിക്കൊടി പാറിച്ചു കൊണ്ടിരിക്കുന്നത്.
സംസ്ഥാനത്തെ നഗര തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടരുമ്ബോള്‍, വിജയ് മക്കള്‍ ഇയക്കത്തിന് വേണ്ടി മത്സരിച്ച നിരവധി സ്ഥാനാര്‍ത്ഥികളാണ് ഇതുവരെ വിജയിച്ചിരിക്കുന്നത്, ഇത് ആരാധകര്‍ക്കിടയില്‍ വന്‍ ആവേശത്തിനും കാരണമായിട്ടുണ്ട്.
പുതുക്കോട്ട നഗരസഭയിലെ നാലാം വാര്‍ഡില്‍ വിജയ് ആരാധക സംഘടനയിലെ പ്രധാനിയായ, പര്‍വേസ് മുഹമ്മദ് ആണ് തകര്‍പ്പന്‍ വിജയം കരസ്ഥമാക്കിയിരിക്കുന്നത്. പര്‍വേസിന്റെ വിജയം പ്രഖ്യാപിച്ചയുടന്‍, ദളപതിയടെ ആരാധകര്‍ ‘ഒരു പുതിയ യുഗത്തിന്റെ തുടക്കമെന്നാണ് ‘ ട്വിറ്ററില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. വിജയ് ആരാധക സംഘടന…
തിരഞ്ഞെടുപ്പില്‍ ഡി.എം.കെ മുന്നണിയാണ് മുന്നിട്ടു നില്‍ക്കുന്നതെങ്കിലും, എല്ലാവരും ഉറ്റു നോക്കുന്നത് ദളപതിയുടെ അനുയായികളുടെ വിജയം എത്രത്തോളം എന്നതാണ്. മികച്ച പ്രകടനം കാഴ്ച വച്ചാല്‍, വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.
വിജയിച്ച വിജയ് ആരാധകരില്‍ ചിലര്‍
ഫ്ലോറിസ്റ്റ് മോഹന്‍രാജ്, (വാര്‍ഡ് നമ്ബര്‍.3, വാലാജാബാദ് മുനിസിപ്പാലിറ്റി),
വേല്‍മുരുകന്‍, കൊമരപാളയം മുനിസിപ്പാലിറ്റിയിലെ മണിമല സിലംബരശന്‍, വാര്‍ഡ് നമ്ബര്‍.16, (പൊന്നേരി മുനിസിപ്പാലിറ്റി)
രാജശേഖരന്‍, വാര്‍ഡ് നമ്ബര്‍.5, (സൗത്ത് കോടിക്കുളം മുനിസിപ്പാലിറ്റി) വിരുദുനഗര്‍ ജില്ല.
ഇതു കൂടാതെ,തേനി ജില്ലയിലെ അനുമന്തന്‍പട്ടി മുനിസിപ്പാലിറ്റിയിലും വിജയ് മക്കള്‍ ഇയക്കം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചതായി റിപ്പോര്‍ട്ടുണ്ട്. വിശദ വിവരങ്ങള്‍ അടുത്ത ദിവസം പുറത്തുവിടുമെന്നാണ് സൂചന.
വീട്ടുകാരുടെ പോലും വോട്ടില്ല, തമിഴ്നാട് തിരഞ്ഞെടുപ്പിൽ ബിജെപിക്ക് സ്ഥാനാർത്ഥിക്ക് കിട്ടിയത് 1 വോട്ട്
ബിജെപി സ്ഥാനാര്‍ത്ഥിക്ക് കിട്ടിയ വോട്ടിന്റെ എണ്ണം സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുകയാണ്.ബിജെപിക്ക് വേണ്ടി മത്സരിച്ച നരേന്ദ്രന്‍ എന്ന സ്ഥാനാര്‍ത്ഥിക്ക് തിരഞ്ഞെടുപ്പില്‍ ആകെ കിട്ടിയിരിക്കുന്നത് ഒരു വോട്ട് ആണ്. ഈറോഡിലെ ഭവാനിസാഗറിലെ 11ാം വാര്‍ഡിലാണ് നരേന്ദ്രന്‍ ബിജെപി ചിഹ്നത്തില്‍ മത്സരിച്ചത്. ഈ വാര്‍ഡില്‍ നരേന്ദ്രന് വോട്ട് ചെയ്തിരിക്കുന്നത് നരേന്ദ്രന്‍ മാത്രമാണ് എന്നാണ് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ വ്യക്തമായിരിക്കുന്നത്. നരേന്ദ്രന്റെ സുഹൃത്തുക്കളോ നാട്ടുകാരോ പാര്‍ട്ടിക്കാരോ എന്തിന് സ്വന്തം വീട്ടുകാരോ പോലും ബിജെപിക്ക് വോട്ട് ചെയ്തിട്ടില്ല.
അതേസമയം വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ കെ അണ്ണാമലൈയും രംഗത്ത് വന്നിട്ടുണ്ട്. ബിജെപിക്ക് ഇതിന് മുന്‍പ് ഒരു പ്രതിനിധി ഇല്ലാതിരുന്ന മേഖലകളില്‍ ഇത്തവണ വിജയം കൈവരിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് കെ അണ്ണാമലൈ ട്വിറ്ററില്‍ പ്രതികരിച്ചു. ഡിഎംകെയ്ക്കും അണ്ണാ ഡിഎംകെയ്ക്കും ശേഷം തമിഴ്‌നാട്ടിലെ മൂന്നാമത്തെ വലിയ പാര്‍ട്ടിയായി ബിജെപി മാറിയിരിക്കുകയാണ്. താഴെത്തട്ടില്‍ കഠിനാധ്വാനം നടത്തിയ പ്രവര്‍ത്തകര്‍ക്കും പ്രചോദനമായ നേതാക്കള്‍ക്കും നന്ദി എന്നും അണ്ണാമലൈ ട്വിറ്ററില്‍ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുളള തമിഴ് മക്കളുടെ സ്‌നേഹമാണ് ഈ വിജയം എന്നും അണ്ണാമലെ പ്രതികരിച്ചു.
തമിഴ്‌നാട്ടിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിന് മിന്നുംവിജയം
മിഴ്‌നാട്ടിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിന് മിന്നുംവിജയം. ചൊവ്വ വൈകിട്ട് 6.30 വരെയുള്ള ഫലപ്രഖ്യാപനത്തില്‍ 167 സീറ്റ് സിപിഐ എം നേടി. തിരുപ്പൂര്‍, മധുര കോര്‍പ്പറേഷനുകളില്‍ എതാനും സീറ്റുകളുടെ ഫലം വരാനുണ്ട്.
സംസ്ഥാനത്ത് ആകെയുള്ള 21 കോര്‍പ്പറേഷനിലെ 25 വാര്‍ഡ്, നഗരസഭകളില്‍ 41 വാര്‍ഡ്, നഗര റൂറല്‍ പഞ്ചായത്തുകളിലായി 101 വാര്‍ഡ് എന്നിങ്ങനെയാണ് ഇതേവരെ സിപിഐ എമ്മിന് ലഭിച്ചത്. കോവില്‍പട്ടി നഗരസഭയില്‍ സിപിഐ എമ്മാണ് ഏറ്റവും കൂടുതല്‍ സീറ്റുള്ള പാര്‍ടി.
21 കോര്‍പ്പറേഷനിലായി 61 വാര്‍ഡിലാണ് സിപിഐ എം മത്സരിച്ചത്. ഇതില്‍ 25 സീറ്റ് നേടാന്‍ സിപിഐ എമ്മിന് കഴിഞ്ഞു. ചെന്നൈ, മധുര, കോയമ്ബത്തൂര്‍ എന്നിവടങ്ങളില്‍ നാലു വീതം സീറ്റ് ലഭിച്ചു. ദിണ്ഡിക്കലില്‍ മൂന്നു സീറ്റും സേലം, കുംഭകോണം, ഈറോഡ്, തിരുപ്പൂര്‍, കരൂര്‍, തഞ്ചാവൂര്‍, തിരുച്ചിറപള്ളി കോര്‍പ്പറേഷനുകളില്‍ ഓരോസീറ്റു വീതവും ലഭിച്ചു. കന്യാകുമാരി ജില്ലയില്‍ മുന്നണിയില്ലാതെ തനിച്ചാണ് സിപിഐ എം മത്സരിച്ചത്. ഇവിടെ, നഗരസഭകളില്‍ 15 വാര്‍ഡും റൂറല്‍ പഞ്ചായത്തുകളില്‍ 51 വാര്‍ഡും സിപിഐ എം നേടി.
33 വാര്‍ഡുളള കൊല്ലങ്കോട് നഗരസഭയില്‍ ഒമ്ബതു വാര്‍ഡ് സിപിഐ എമ്മിന് ലഭിച്ചു. കുഴിത്തുറൈ നഗരസഭയില്‍ അഞ്ചു സീറ്റ് ലഭിച്ചു. ഇവിടെ രണ്ടിടത്തും സിപിഐ എമ്മിനെ ഡിഎംകെ പിന്തുണച്ചാല്‍ ഭരണം ലഭിക്കും. ജില്ലയില്‍ നിരവധി റൂറല്‍ പഞ്ചായത്തുകളില്‍ സിപിഐഎമ്മിന് തനിച്ച് ഭൂരിപക്ഷമുണ്ട്. കടയല്‍മേട് റൂറല്‍പഞ്ചായത്തില്‍ ആകെയുള്ള 18 വാര്‍ഡില്‍ സിപിഐ എം ഒമ്ബതെണ്ണം നേടി.