Home Featured അമ്മ ഉണവകങ്ങൾ അടയ്ക്കില്ല; മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ

അമ്മ ഉണവകങ്ങൾ അടയ്ക്കില്ല; മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ

by shifana p

തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/HbrzpS7FHCrIpfJGK2dZip
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl

ചെന്നൈ : തമിഴ്നാട്ടിലെ അമ്മ ഉണവകങ്ങൾ (ഭക്ഷണശാല) അടച്ചുപൂട്ടില്ലെന്നു മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നിയമസഭയിൽ അറിയിച്ചു. കാര്യക്ഷമമല്ലാത്ത പ്രവർത്തനങ്ങൾ മൂലം അമ്മ ക്ലിനിക്കുകൾ സർക്കാർ അടച്ചു പൂട്ടിയിരുന്നു. ഇതു ചൂണ്ടിക്കാട്ടിയ പ്രതിപക്ഷനേതാവ് എടപ്പാടി കെ. പളനിസ്വാമിക്കു മറുപടിയായാണു സ്റ്റാലിൻ ഇക്കാര്യം അറിയിച്ചത്.

തമിഴ്നാട്ടിൽ മഴക്കെടുതിയിൽ 1.62 ലക്ഷം ഹെക്ടറിലെ കൃഷി നാശത്തിന് 132.12 കോടി രൂപ അനുവദിച്ചു. കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് രണ്ട് ദിവസത്തിനകം പണം നിക്ഷേപിക്കും. കേന്ദ്രസർക്കാരിൽ നിന്ന് ദുരന്തനിവാരണ ഫണ്ട് ഇല്ലെങ്കിലും സംസ്ഥാനം പണം നൽകുമെന്നും സ്റ്റാലിൻ അറിയിച്ചു. ചെന്നൈ മെട്രോപ്പൊലിറ്റൻ പൊലീസ് ബില്ലും സ്റ്റാലിൻ അവതരിപ്പിച്ചു. അതേസമയം, 2018-ൽ നടന്ന സഹകരണസംഘങ്ങളുടെ തിരഞ്ഞെടുപ്പ് റദ്ദാക്കാനുള്ള ബിൽ സഹകരണമന്തി ഐ.പെരിയ സാമി നിയമസഭയിൽ അവതരിപ്പിച്ചു. ഇതിൽ പ്രതിഷേധിച്ച് എഐഎഡിഎംകെ സഭ ബഹിഷ്കരിച്ചു. മൂന്നു ദിവസമായി നടന്ന നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.

You may also like

error: Content is protected !!
Join Our Whatsapp