Home Featured ബിരിയാണിയെ ചൊല്ലി തര്‍ക്കം; വാക്കേറ്റത്തിനും കയ്യാങ്കളിയ്‌ക്കും ഒടുവില്‍ മൂന്നംഗ സംഘം യുവാവിനെ വെട്ടിക്കൊന്നു

ബിരിയാണിയെ ചൊല്ലി തര്‍ക്കം; വാക്കേറ്റത്തിനും കയ്യാങ്കളിയ്‌ക്കും ഒടുവില്‍ മൂന്നംഗ സംഘം യുവാവിനെ വെട്ടിക്കൊന്നു

by jameema shabeer

ചെന്നൈ: ബിരിയാണിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ 22 കാരനെ വെട്ടിക്കൊന്ന് മൂന്നംഗ സംഘം. സ്വകാര്യ കമ്ബനിയിലെ ജീവനക്കാരനാണ് കൊല്ലപ്പെട്ടത്. സ്വകാര്യകമ്ബനിയിലെ ജീവനക്കാരനായിരുന്ന ബാലചന്ദ്രനാണ് കൊല്ലപ്പെട്ടത്.

സുഹൃത്തുക്കളോടൊപ്പം മണ്ണൂര്‍പേട്ട ബസ് സ്റ്റോപ്പിന് സമീപം അത്താഴം കഴിക്കാനെത്തിയതായിരുന്നു ബാലചന്ദ്രൻ. സുഹൃത്തുക്കളുമായി ബിരിയാണി വാങ്ങുന്നതിനിടയില്‍ കടയില്‍ മൂന്നു പേര്‍ മദ്യപിച്ചെത്തി. ഇവരും ബിരിയാണി ആയിരുന്നു ആവശ്യപ്പെട്ടത്. എന്നാല്‍ കടയുടമ ബാലാജിക്ക് ആദ്യം ബിരിയാണി നല്‍കിയത് പ്രതികള്‍ ചോദ്യം ചെയ്തു. ഇത് പിന്നീട് വാക്കേറ്റത്തിലും കയ്യാങ്കളിയിലുമെത്തി.

തുടര്‍ന്ന് കൈവശമുണ്ടായിരുന്ന അരിവാള്‍ കൊണ്ട് മൂന്നംഗ സംഘം ബാലചന്ദ്രനെ ആക്രമിച്ചു. ഇതിന് പിന്നാലെ സ്ഥലത്തുണ്ടായിരുന്നവര്‍ പോലീസില്‍ വിവരമറിയിച്ചു. ബാലാജിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. സംഭവത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും സമീപത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. മൂന്ന് പ്രതികളെയും ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു. കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

You may also like

error: Content is protected !!
Join Our Whatsapp