ചെന്നൈ:അണ്ണാഡിഎംകെയുംടെ ആദ്യ എംപിയായ കെ.മായ തേവർ (87) അന്തരിച്ചു. ഏറെ നാളായി അസുഖ ബാധിതനായിരുന്നു. 1973ൽ അണ്ണാഡിഎംകെ നേരിട്ട ആദ്യ തിരഞ്ഞെടുപ്പിൽ ഡിണ്ടിഗലിൽ നിന്നാണു ജയിച്ചത്.
മായ, മായൻ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന അദ്ദേഹത്തെ മത്സരത്തിനായി പാർട്ടി സ്ഥാപകൻ എംജിആർ നേരിട്ടു നിർദേശിക്കുകയായിരുന്നു. ആദ്യ വിജയത്തിനു ശേഷം 1977, 1980 തിരഞ്ഞടുപ്പുകളിലും വി lജയിച്ചു. പ്രതിപക്ഷ നേതാവ് എടപ്പാടി കെ. പളനിസാമി, മുൻ മുഖ്യമന്ത്രി ഒ.പനീർസെൽവം തുടങ്ങിയവർ അനുശോചിച്ചു.
സ്വതന്ത്ര കൗൺസിലർ ബിജെപിയിൽ ചേർന്നു
ചെന്നൈ: കോർപറേഷൻ വാർഡ് 198ലെ സ്വതന്ത്ര കൗൺസിലർ എൻ.സുന്ദരം ബിജെപിയിൽ ചേർന്നതോടെ പാർട്ടിയുടെ അംഗബലം രണ്ടായി. ഇതുവരെ, 134-ാം വാർഡിൽ നിന്നു വിജയിച്ച ഉമ ആനന്ദൻ ആയിരുന്നു ഏക കൗൺസിലർ. അണ്ണാഡിഎംകെ നേതാവായിരുന്ന സുന്ദരം ഇത്തവണ പാർട്ടി സീറ്റ് നൽകാത്തതിനെ തുടർന്നാണ് ഒറ്റയ്ക്കു മത്സരിച്ചത്.