
ചെന്നൈ : മുല്ലപ്പെരിയാറിൽ മരം മുറിക്കാനുള്ള ഇല്ലാത്ത ഉത്തരവിന്റെ പേരിൽ നന്ദി അറിയിച്ചു കേരളത്തിനു കത്തെഴുതിയ തമിഴ്നാട് മുഖ്യമന്ത്രി സ്വയം അപഹാസ്യനായെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് എ.അണ്ണാമലൈ പരിഹസിച്ചു. തമിഴ്നാട്ടിലെ കർഷകർക്ക് അവകാശപ്പെട്ട വെള്ളം ഒഴുക്കിക്കളയുന്ന മുഖ്യമന്ത്രി ജനങ്ങളോടു മാപ്പു പറയണം. മുല്ലപ്പെരിയാറിലെ ജലം തുറന്നു വിടുന്നതിനെതിരെ ബിജെപി തേനിയിൽ സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അണ്ണാമലൈ