തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/KI3LcXUugQtLQKUwQddv8w
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ : തെറ്റായ വശങ്ങളിലുടെ വാഹനം ഓടിക്കുന്നവരെ പിടികൂടുന്നതിനായി വാഹന നമ്പറുകൾ തിരിച്ചറിയുന്ന, ഓട്ടമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (എഎൻപിആർ) ക്യാമറകൾ സ്ഥാപിക്കുന്നു. നഗരത്തിലെ പ്രധാനപ്പെട്ട ജംക്ഷനുകൾ അടക്കമുള്ള 15 ഇടങ്ങളിലായിരിക്കും ആദ്യഘട്ടത്തിൽ ക്യാമറകൾ സ്ഥാപിക്കുക. മറ്റിടങ്ങളിൽ പിന്നീടു സ്ഥാപിക്കും. ക്യാമറകളിൽ പതിയുന്ന നമ്പർ പ്ലേറ്റുകൾ വഴി പിഴ ഈടാക്കും.
കോവിഡ് നിയന്ത്രണങ്ങൾ ഒഴിഞ്ഞതോടെ അമിത വേഗത്തിൽ വാഹനം ഓടിക്കുന്നവരുടെയും തെറ്റായ വശങ്ങളിൽ കൂടി സഞ്ചരിക്കുന്നവരുടെയും എണ്ണം ഏറി വരുന്ന സാഹചര്യത്തിലാണ് നിയമം കടുപ്പിക്കാൻ സിറ്റി പൊലീസ് തീരുമാനിച്ചത്. അപകടങ്ങൾ കൂടുതലായി സംഭവിക്കുന്ന ഇടങ്ങളിലാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. എസ്ഐഇടി ജംക്ഷൻ-തേനാംപെട്ട്, ജി കോവിൽ ജംക്ഷൻ വെപ്പേരി, അണ്ണാആർച്ച്-അമിഞ്ചിക്കര, സാഫ് ഗെയിംസ് വില്ലേജ്-കോയമ്പേട്, വാൾടാക്സ് റോഡ്-ഇവിആർ ശാല ജംക്ഷൻ അടക്കമുള്ള ഇടങ്ങളിലായിരിക്കും ക്യാമറകൾ.