Home Featured എംകെ സ്റ്റാലിന്റെ ഓഫീസ് സെക്രട്ടറി ഒരു ‘ചെന്നൈ മലയാളി’; ആരാണ് അനു ജോര്‍ജ് ഐഎഎസ്,

എംകെ സ്റ്റാലിന്റെ ഓഫീസ് സെക്രട്ടറി ഒരു ‘ചെന്നൈ മലയാളി’; ആരാണ് അനു ജോര്‍ജ് ഐഎഎസ്,

by admin

ചെന്നൈ: തമിഴ്‌നാട്ടില്‍ വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയ ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഉടനെ ഉദ്യോഗസ്ഥ തലത്തില്‍ മാറ്റം വരുത്തി. നാല് സെക്രട്ടറിമാറെ നിയോഗിച്ചു. കൂടാതെ ചീഫ് സെക്രട്ടറി രാജീവ് രഞ്ജനെ മാറ്റി വി ഇറൈ അന്‍ബുവിനെ നിയമിക്കുകയും ചെയ്തു. നാല് സെക്രട്ടറിമാരില്‍ ഒരാളാണ് മലയാളിയായ അനു ജോര്‍ജ് ഐഎഎസ്. കോട്ടയം സ്വദേശിയായ ഇവര്‍ തമിഴ്‌നാട് കേഡറിലാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. മുഖ്യമന്ത്രിയുടെ ഓഫീസ് സെക്രട്ടറിയായിട്ടാണ് അനു ജോര്‍ജിന്റെ നിയമനം. പ്രവര്‍ത്തന മികവിന് പേരു കേട്ട ഈ ഉദ്യോഗസ്ഥ ആറന്മുറ നിയുക്ത എംഎല്‍എ വീണ ജോര്‍ജിന്റെ സഹപാഠിയാണ്.

കോവിഡിനെതിരായ പോരാട്ടത്തില്‍ തമിഴ്നാട് സര്‍ക്കാരിന് സഹായവുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ്

തിരുപ്പത്തൂര്‍, കടലൂല്‍ ജില്ലകളില്‍ അസിസ്റ്റന്റ് കളക്ടറായിരുന്ന അനു ജോര്‍ജ് അരിയല്ലൂര്‍ ജില്ലാ കളക്ടറായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. സംസ്ഥാന പ്രോട്ടോകോള്‍ ജോയന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ഇന്‍സ്ട്രീസ് കമ്മീഷണര്‍, ഇന്റസ്ട്രീസ് ആന്റ് കൊമേഴ്‌സ് ഡയറക്ടര്‍ എന്നീ പദവികള്‍ വഹിച്ചുവരവെയാണ് തമിഴ്‌നാട്ടില്‍ അധികാരമാറ്റമുണ്ടായതും പുതിയ നിയമനം ലഭിച്ചതും.

ക​​​ല്‍പ്പാ​​​ക്കം ആ​​​റ്റോ​​​മി​​​ക്‌ റി​​​സ​​​ര്‍​​​ച്ച്‌ സെ​​​ന്‍റ​​​റി​​​ല്‍ 337 ഒഴിവ്

You may also like

Leave a Comment

error: Content is protected !!
Join Our Whatsapp