ചെന്നൈ: ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട മദ്യാശാല തുറന്നപ്പോള്‍ കണ്ടത് കാലിയായ മദ്യകുപ്പികള്‍. തമിഴ്നാട്ടിലെ ഗൂഡല്ലൂരിലുള്ള സര്‍ക്കാര്‍ മദ്യശാലയിലാണ് മദ്യക്കുപ്പികള്‍ കാലിയായത്. പ്രതിയാകട്ടെ എലികളും.

ഗൂഡല്ലൂരിലെ കടമ്ബുഴയിലുള്ള മദ്യാശാലയാണ് (TASMAC) ആണ് തിങ്കളാഴ്ച്ച ജീവനക്കാരനെത്തി തുറന്നത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് ഏറെ നാളായി ഷോപ്പ് അടച്ചിട്ടിരിക്കുകയായിരുന്നു. മദ്യാശാല തുറന്ന് പ്രാഥമിക പരിശോധന നടത്തിയപ്പോള്‍ 12 ക്വാര്‍ട്ടര്‍ മദ്യകുപ്പികളുടെ അടപ്പ് തുറന്ന നിലയില്‍ കണ്ടെത്തി. മദ്യകുപ്പിയില്‍ എലി കരണ്ട പാട് കണ്ടതോടെയാണ് മദ്യം കുടിച്ച് തീര്‍ത്തത് എലികളാണെന്ന് മനസ്സിലായത്. ഒരു തുള്ളിപോലും ബാക്കി വെക്കാതെ 12 കുപ്പിയിലേയും മദ്യം എലികള്‍ കുടിച്ചു തീര്‍ത്തിരുന്നു. ജീവനക്കാരന്‍ അറിയിച്ചതിനെ തുടര്‍ന്ന് ടാസ്മാക് സൂപ്പര്‍വൈസറും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. തുടര്‍ന്നാണ് മദ്യാശാലയ്ക്കുള്ളില്‍ എലി ശല്യമുള്ളതായി കണ്ടെത്തിയത്.