Home Featured നിങ്ങൾ ചെന്നൈ മെട്രോയിലെ സ്ഥിരം യാത്രക്കാരാണോ ;എങ്കിൽ സമ്മാനം നിങ്ങളെ തേടി വരുന്നുണ്ട്

നിങ്ങൾ ചെന്നൈ മെട്രോയിലെ സ്ഥിരം യാത്രക്കാരാണോ ;എങ്കിൽ സമ്മാനം നിങ്ങളെ തേടി വരുന്നുണ്ട്

by jameema shabeer
തമിഴ്നാട് വാർത്തകളുടെ chennaimalayali.com  അപ്ഡേറ്റുകൾ  ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ                                                                                                                                                             👉 Whatsapp https://chat.whatsapp.com/Gg37vEklwCmIaNa6Loo7fW
👉 Facebook  https://www.facebook.com/chennaimalayalimedia           
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl 

ചെന്നൈ • നഗരവാസികളുടെ പോക്കറ്റ് ചോരാതെ സുഖയാത ഉറപ്പാക്കുന്ന മെട്രോ ട്രെയിനുകൾ ഇനി യാത്രക്കാരുടെ പോക്കറ്റുകൾ സമ്പന്നമാക്കും. പത്തരമാറ്റ് തിളക്കത്തിൽ എത്തിനിൽക്കുന്ന ചെന്നൈ മെട്രോയിൽ യാത്രക്കാരെ കാത്തിരിക്കുന്നത് സമ്മാനങ്ങളുടെ സന്തോഷവും.

മെട്രോയിലെ സ്ഥിരം യാത ക്കാർക്ക് ആകർഷകമായ
സമ്മാനങ്ങളുടെ സന്തോഷവും. സമ്മാന പദ്ധതികളും ആനുകൂല്യങ്ങളും നൽകി കീശയും മനവും നിറയ്ക്കുകയാണ് മെട്രോ റെയിൽ ലിമിറ്റഡ് (സിഎം ആർഎൽ). കോവിഡ് കാലത്തെ തളർച്ചയ്ക്ക് ശേഷം തിരിച്ചു വരവിന്റെ പാതയിൽ സഞ്ചരിക്കുന്ന മെട്രോയിലേക്ക് ഇനിയും യാത്രക്കാരെ എത്തിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

എയർപോർട് വിംകോ നഗർ ഡിപ്പോ ( ലൈൻ), സെൻട്രൽ സെന്റ് തോമസ് മൗണ്ട് (ഗ്രീൻ ലൈൻ) എന്നീ റൂട്ടുകളിലായി ഇതുവരെ 10.5 കോടി യാത്രക്കാരാണു ചെന്നൈ മെട്രോയിൽ യാത്ര ചെയ്തത്. ഇതേത്തുടർന്നാണ് സമ്മാന പദ്ധതിയുമായി – സിഎംആർഎൽ എത്തിയത്.

ഒരു മാസം ഏറ്റവും കൂടുതൽ യാത്ര ചെയ്ത 10 പേർക്ക് പരമാവധി 2,000 രൂപയുടെ ഗിഫ്റ്റ് വൗച്ചറോ ബ്രാൻഡഡ് ഉൽപന്നമോ സമ്മാനമായി നൽകും. ഇതിനൊപ്പം 30 ദിവസം പരിധിയില്ലാതെ യാത്ര ചെയ്യാനാവുന്ന ട്രാവൽ കാർഡും നൽകും.

ഓരോ മാസവും ഓരോ ഇടപാടിലും കുറഞ്ഞത് 1,500 രൂപയുടെ കാർഡ് റീചാർജ് നടത്തിയവരിൽ നിന്നു 10 പേരെ പ്രതിമാസ നറുക്കെടുപ്പിലൂടെ കണ്ടെത്തി 2,000 രൂപയുടെ ഗിഫ്റ്റ് വൗച്ചറോ ബ്രാൻഡഡ് ഉൽപന്നമോ നൽകും.

ട്രാവൽ കാർഡ് വാങ്ങി അതിൽ കുറഞ്ഞത് 500 രൂപയ്ക്ക് റീചാർജ് ചെയ്തവർക്കും സമ്മാ നമുണ്ട്. പ്രതിമാസ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന 10 പേർക്ക് 1,450 രൂപയുടെ സൗജന്യ റീചാർ ജും ഒപ്പം ഗിഫ്റ്റ് വൗച്ചറോ ബ്രാൻഡഡ് ഉൽപന്നമോ നൽകും. നാളെ മുതലുള്ള യാത്രയാണു സമ്മാന പദ്ധതിക്കായി കണ ക്കിലെടുക്കുക.

കൂടുതൽ യാത്രക്കാരെ മെട്രോയിലേക്ക് അടുപ്പിക്കുന്നതിനും സ്ഥിരം യാത്രക്കാരെ തുടർന്നു ലഭിക്കുന്നതിനും പദ്ധതികൾ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സിഎംആർഎൽ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് മെട്രോ റെയിൽ സ്റ്റേഷൻ കൺട്രോളറെ ബന്ധപ്പെടാം.

You may also like

error: Content is protected !!
Join Our Whatsapp