ചെന്നൈ • ഓട്ടോറിക്ഷ മിനിമം നിരക്ക് 50 രൂപയാക്കണമെന്നും തുടർന്നുള്ള ഓരോ കിലോമീറ്ററിനും 25 രൂപയാക്കണമെന്നും ഓട്ടോ ട്രേഡ് യൂണിയൻ ഫെഡറേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.ഓട്ടോ യാത്രയ്ക്കായി പ്രത്യേക ആപ്ലിക്കേഷൻ ഏർപ്പെട്ടടുത്തണമെന്നും ആവശ്യപ്പെട്ടു. ഓട്ടോ ചാർജ് വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സംഘടനകളുംമായി ഗതാഗത വകുപ്പ് ചർച്ച നടത്തുന്ന പശ്ചാത്തലത്തിലാണ് നിർദേശങ്ങൾ മുന്നോട്ടുവച്ചത്.
മിനിമം ചാർജ് 40 രൂപയാക്കണമെന്നാണ് സർക്കാർ നിയോഗിച്ച സമിതിയുടെ നിർദേശം. ഇത് അംഗീകരിക്കില്ലെന്നും 50 രൂപയാക്കണമെന്നും സംഘടനകൾ അറിയിച്ചിരുന്നു. ഓൺലൈൻ ഓട്ടോയുടെ മാതൃകയിൽ ബുക്കിങ് ആപ് പുറത്തിറക്കണമെന്നും നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ബൈക്ക് ടാക്സി നിരോധിക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു