ചെന്നൈ: ചെന്നൈ നഗരത്തെ വിറപ്പിച്ച് യുവാക്കള്‍ നടത്തിയ ഓടോറിക്ഷാ മത്സരത്തില്‍ യാത്രക്കാര്‍ക്ക് പരിക്ക്. മത്സരത്തിനിടെ സംഭവിച്ച അപകടത്തില്‍ വഴിയാത്രക്കാരായ രണ്ട് യുവതികള്‍ അടക്കം എട്ട് പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. മത്സരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു.

പോരൂര്‍ മുതല്‍ താമ്ബരം വരെ ഇരുപത് കിലോമീറ്റം ദൂരമാണ് അമ്ബതോളം ഓടോറിക്ഷകള്‍ തിരക്കേറിയ നിരത്തിലൂടെ മിന്നുംവേഗത്തില്‍ പാഞ്ഞത്. വൈകിട്ട് ആറ് മണിയോടെയായിരുന്നു മത്സര ഓട്ടം. നിരത്തില്‍ വാഹനങ്ങള്‍ ഏറെയുള്ള സമയത്തായിരുന്നു സാഹസം.
മത്സരഓട്ടത്തിനിടെ താമ്ബരത്ത് സ്‌കൂടര്‍ യാത്രികരായ യുവതികളെ ഇടിച്ച് തെറിപ്പിച്ചു. തലയ്ക്ക് പരിക്കേറ്റ യുവതികളുടെ നിലയാണ് ഗുരുതരമായി തുടരുനത്. പോരൂരില്‍ രണ്ട് കാറുകളും ഒരു പികപ് വാനും അപകടത്തില്‍പ്പെട്ടു. രണ്ട് ഓടോകള്‍ താമ്ബരത്തിന് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞു. ഓടോഡ്രൈവര്‍മാരെ ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ സംഘാടകര്‍ ബൈക്കിലിരുന്ന് ഓടോറെയ്‌സിന്റെ ദൃശ്യങ്ങളും പകര്‍ത്തി.
പൊലീസ് അനുമതി വാങ്ങാതെ ചെന്നൈയിലെ ഓടോറെയ്‌സ് എന്ന ഓണ്‍ലൈന്‍ കൂട്ടായ്മയാണ് മത്സര ഓട്ടം സംഘടിപ്പിച്ചത്. പതിനായിരം രൂപയും ട്രോഫിയുമായിരുന്നു സമ്മാനം. സംഘാടകരായ ചെന്നൈ സ്വദേശി ഷാമില്‍, സെലിന്‍, ശിവപ്രസാദ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നൈ സിറ്റി പൊലീസ് കമീഷണര്‍ അറിയിച്ചു.