തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/Hw2c3yEL1xS3kG7g5iwHDe
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ ആവഡി റെയിൽവേ സ്റ്റേഷനിലെ ഇരുചക്ര വാഹന പാർക്കിങ് കേന്ദ്രം അടച്ചിട്ടതു മുലം യാത്രക്കാർ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരമാകുന്നു. പാർക്കിങ് കേന്ദ്രം തുറക്കുന്നതി നുള്ള നടപടികൾ ദക്ഷിണ റെയിൽവേ ആരംഭിച്ചു. പാർക്കിങ് കേന്ദ്രത്തിന്റെ നടത്തിപ്പിനുള്ള കരാർ നൽകിയതായും മരാമത്ത് ജോലികൾ പൂർത്തിയാകുന്ന മുറ പ്രവർത്തനം ആരം ഭിക്കുമെന്നും ചെന്നൈ ഡിവിഷൻ അറിയിച്ചു. 10നു ശേഷം തുറന്നു പ്രവർത്തിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.
പാർക്കിങ് കേന്ദ്രം തുറക്കണമെന്ന് അഭ്യർഥിച്ച് പൊതു പ്രവർത്തകൻ എൻ.ഗണേഷ് ബാബു നൽകിയ അപേക്ഷയ്ക്കുള്ള മറുപടിയായാണ് റെയിൽവേ ഇക്കാര്യം അറിയിച്ചത്. ആയിരത്തിലേറെ ഇരുചക്ര വാഹനങ്ങൾക്ക് നിർത്തിയിടാവുന്ന പാർക്കിങ് കേന്ദ്രം രണ്ടു മാസ ത്തിലധികമായി അടച്ചി ട്ടിരിക്കുകയാണ്.
ഇതേ തുടർന്ന് സ്റ്റേഷനിൽ എത്തുന്ന വരടക്കം വാഹനം പാർക്ക് ചെയ്യാനാകാതെ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. റോഡരികിലാണ് പലരും വാഹനങ്ങൾ നിർത്തുന്നത്. കേന്ദ്രം വീണ്ടും തുറക്കണമെന്ന് യാത്രക്കാർ പലതവണ ആവശ്യപ്പെട്ടിരുന്നങ്കിലും റെയിൽവേയുടെ ഭാഗത്തു നിന്നു പച്ചക്കൊടി ലഭിച്ചിരുന്നില്ല.