Home Featured ഡ്രൈവിംഗ് ലൈസന്‍സ് കിട്ടുന്നതിന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഇനി ആയുര്‍വേദ ഡോക്‌ടര്‍മാര്‍ക്കും അനുമതി; നിര്‍ണായക ഉത്തരവുമായി ഗതാഗത വകുപ്പ്

ഡ്രൈവിംഗ് ലൈസന്‍സ് കിട്ടുന്നതിന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഇനി ആയുര്‍വേദ ഡോക്‌ടര്‍മാര്‍ക്കും അനുമതി; നിര്‍ണായക ഉത്തരവുമായി ഗതാഗത വകുപ്പ്

by shifana p
തമിഴ്നാട് വാർത്തകളുടെ chennaimalayali.com  അപ്ഡേറ്റുകൾ  ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ                                                                                                                                                             👉 Whatsapp https://chat.whatsapp.com/KI3LcXUugQtLQKUwQddv8w
👉 Facebook  https://www.facebook.com/chennaimalayalimedia           
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl

തിരുവനന്തപുരം: പുതിയ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാനും നിലവിലുള‌ളത് പുതുക്കാനും ഹാജരാക്കേണ്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുവാന്‍ ഇനി ആയുര്‍വേദ ഡോക്‌ടര്‍മാര്‍ക്കും അനുമതി.

ഫെബ്രുവരി 10ന് ഇതുസംബന്ധിച്ച്‌ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. അലോപ്പതി ഡോക്‌ടര്‍മാ‌ര്‍ക്കും ആയുര്‍വേദത്തില്‍ ബിരുദാനന്തര ബിരുദമുള‌ള ഡോക്‌ടര്‍മാരുടെയും സര്‍ട്ടിഫിക്കറ്റുകള്‍ക്കാണ് ഇതുവരെ അനുമതിയുണ്ടായിരുന്നത്. ഇതാണ് ഇപ്പോള്‍ പ്രാക്‌ടീസ് ചെയ്യുന്ന ആയുര്‍വേദ ഡോക്‌ടര്‍മാര്‍ക്കെല്ലാം അനുമതിയായത്.

എംബിബിഎസ് ഡോക്‌ടര്‍മാരുടെതിന് തുല്യമായ യോഗ്യത ബിഎഎംഎസ് ഡോക്‌ടര്‍മാര്‍ക്കുമുണ്ടെന്ന് ഭാരതീയ ചികിത്സ വകുപ്പ് മുന്‍പ് വ്യക്തമാക്കിയതോടെയാണ് ആയുര്‍വേദ ഡോക്‌ടര്‍മാര്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അനുമതി സര്‍ക്കാര്‍ നല്‍കിയത്.

You may also like

error: Content is protected !!
Join Our Whatsapp