തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/Hw2c3yEL1xS3kG7g5iwHDe
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
മധുര : പീഡനക്കേസുകളിലെ അതിജീവിതകളില്‍ നടത്തുന്ന രണ്ടുവിരല്‍ പരിശോധന അവസാനിപ്പിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ലൈംഗികാതിക്രമത്തെ അതിജീവിക്കുന്ന പെണ്‍കുട്ടികളെ ഇത്തരം പരിഷോധനകള്‍ക്ക് വിധേയമാക്കാന്‍ പാടില്ലെന്നും ഇതില്‍ നിന്ന് മെഡിക്കല്‍ വിദഗ്ധരെ തടയണമെന്നും ഹൈക്കോടതി സര്‍ക്കാരിനോടുത്തരവിട്ടു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജീവപര്യന്തം തടവ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് പരിശോധന ചര്‍ച്ചാ വിഷയമായത്. അതിജീവിതകളുടെ സ്വകാര്യത, അന്തസ്സ് എന്നീ അവകാശങ്ങളെ ലംഘിക്കുന്ന പരിശോധന ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീം കോടതിയും മറ്റ് പല കോടതികളും പറഞ്ഞിട്ടും ഇപ്പോഴും തുടരുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച കോടതി ഈ ‘ദുരാചാരം’ എന്നന്നേക്കുമായി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ജസ്റ്റിസ് ആര്‍ സുബ്രഹ്‌മണ്യന്‍, ജസ്റ്റിസ് എന്‍ സതീഷ് കുമാര്‍ എന്നിരവരടങ്ങിയ കോടതിയുടെ മധുര ബെഞ്ചാണ് നിരീക്ഷണം നടത്തിയത്.