
ബെംഗളൂരു : പുതിയ കോവിഡ് ഡെൽറ്റ വകബേധം ഒരു മൂന്നാം തരംഗത്തിന്റെ സാധ്യത എന്നിവ പരിഗണിച്ചു ബംഗളുരു നഗരത്തിലും കർണാടകയിലും ലോക് ഡൗൺ നിലവിൽ വരൻ സാധ്യതയുണ്ടെന്ന തരത്തിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി നഗരത്തിൽ അഭ്യൂഹങ്ങൾ പടരുന്നു അതിനിടയിൽ അത്തരം വാർത്തകളെല്ലാം തള്ളിപ്പറഞ്ഞു കൊണ്ട് കോവിഡ് 19 ഉപദേശക സമിതി (ടി എ സി ) പ്രസ്താവനയിറക്കി ,
കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കുറഞ്ഞ കേസുകളും മരണ നിരക്കുംഇനിയൊരു ലോക് ഡൗൺ എന്ന ആശയത്തെ തള്ളിക്കളയുന്നു എന്ന് വേണം കരുതാൻ .അതിനിടയിൽ ഇന്നലെ ബംഗളുരുവിൽ ദിവസങ്ങൾക്കു ശേഷം കോവിഡ് മരണം റിപ്പോർട്ട് ചെയ്യപ്പെടാത്ത ഒരു ദിവസമായിരുന്നു എന്നതും പ്രതീക്ഷ നൽകുന്നുണ്ട് .
70 ദിവസത്തിനിടെ ആദ്യമായി ബംഗളൂരു നഗരത്തിൽ കോവിഡ് മൂലമുള്ള മരണം റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. ഓഗസ്റ്റ് 23യിരുന്നു അവസാനം കോവിഡ് മൂലമുള്ള മരണം റിപ്പോർട്ട് ചെയ്യാതിരുന്ന ദിവസം. കർണാടകയിൽ ഇന്നലെ 2 കോവിഡ് മരണം മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. മൈസൂരുവിലാണ് രണ്ടുമരണങ്ങളും സ്ഥിരീകരിച്ചത്. ഇന്നലെ ബെംഗളൂരുവിൽ 188 പേർക്കാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. 95 പേർ രോഗമുക്തരായി.
കഴിഞ്ഞ 24 മണിക്കൂറിൽ 1.1 ലക്ഷം പേർക്ക് സംസ്ഥാനത്ത് വാക്സീൻ നൽകി. ഇതിൽ 26,213 പേർ ബെംഗളൂരു നഗരത്തിൽ ഉള്ളവരാണ്. സംസ്ഥാനത്ത് ഇതുവരെ 4.2 കോടി പേർക്ക് ഒരു ഡോസ് കോവിഡ് വാക്സീനും 2.3 കോടി പേർക്ക് രണ്ടുഡോസ് വാക്സീനും ലഭിച്ചു.നഗരത്തിലെ കോവിഡ് ബാധ കുറയുന്നതിനാൽ അത്തരം ലോക് ഡൌൺ സാദ്ധ്യതകൾ തള്ളിക്കളയാമെന്ന ടിഎസി ചെയർമാൻ ഡോ എം കെ സുദർശൻ പറഞ്ഞു
കർണാടകയിൽ നിലവിലുള്ള രാത്രി കർഫ്യു ; നവംബർ 8 മുതൽ മാറ്റം ;ശുപാർശ നൽകി ഉപദേശക സമിതി
