Home Featured നടന്‍ അജിത്തിന്റെ വീട്ടില്‍ ബോംബ് വെച്ചതായി വ്യാജ ഭീഷണി; ലോക്ഡൗണില്‍ ആരെങ്കിലും തമാശയ്ക്ക് ചെയ്‌തെന്ന് പോലീസ്‌

നടന്‍ അജിത്തിന്റെ വീട്ടില്‍ ബോംബ് വെച്ചതായി വ്യാജ ഭീഷണി; ലോക്ഡൗണില്‍ ആരെങ്കിലും തമാശയ്ക്ക് ചെയ്‌തെന്ന് പോലീസ്‌

by admin

ചെന്നൈ : തമിഴ് സിനിമാ താരം അജിത്തിന്റെ വീട്ടില്‍ വ്യാജ ബോംബ് ഭീഷണി. താരത്തിന്റെ വീട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് അറിയിച്ചുകൊണ്ട് തിങ്കളാഴ്ച പോലീസ് കണ്‍ട്രോള്‍ റൂമിലേക്കാണ് സന്ദേശം ലഭിച്ചത്. തുടര്‍ന്ന് ഇന്ന് നടത്തിയ അന്വേഷണത്തില്‍ സന്ദേശം വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.

ഇതിന് മുമ്ബും അജിത്തിന്റെ വീട്ടില്‍ ബോംബ് വെച്ചതായി വ്യാജ ഭീഷണികള്‍ വന്നിട്ടുണ്ട്. എന്നാല്‍ ലോസക്ഡൗണില്‍ ആരെങ്കിലും തമാശയ്ക്ക് ആരെങ്കിലും ചെയ്തതെന്നാണ് പോലീസ് വിലയിരുത്തല്‍. അതേസമയം വിഷയത്തില്‍ അജിത്ത് ഇതുവരെ പ്രതികരിച്ചിട്ടില്ല. എച്ച്‌. വിനോദ് സംവിധാനം ചെയ്യുന്ന വലിമൈ എന്ന ചിത്രമാണ് ഇനി അജിത്തിന്റേതായി റിലീസ് ചെയ്യാനുള്ളത്.

You may also like

Leave a Comment

error: Content is protected !!
Join Our Whatsapp