തമിഴ്‌നാട്ടിലെ ചിദംബരത്തിനടുത്തുള്ള കടലൂരില്‍ നവംബര്‍ 26നുണ്ടായ സംഭവത്തില്‍ നോര്‍ത്ത് വേളക്കുടി സ്വദേശിയാണ് മരിച്ചത്കടലൂര്‍ : തമിഴ്‌നാട്ടില്‍ മുതലയുടെ ആക്രമണത്തില്‍ 18കാരന്‍ മരിച്ചു. ചിദംബരത്തിനടുത്തുള്ള കടലൂരില്‍ ഇന്നലെയാണ് നടുക്കുന്ന (നവംബര്‍ 26) സംഭവം. കൊല്ലിടം പുഴയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ, നോര്‍ത്ത് വേളക്കുടി സ്വദേശി തിരുമലൈയെ മുതല കാലിന് കടിച്ച് വെള്ളത്തിലേക്ക് ആഴ്‌ത്തുകയായിരുന്നു.
സുഹൃത്തുക്കളായ വിഷ്‌ണു, പളനിവേല്‍ എന്നിവരോടൊപ്പമാണ് തിരുമലൈ പുഴയില്‍ എത്തിയത്. പൊലീസ്, വനംവകുപ്പ്, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തിയ ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. ചിദംബരം ജില്ല പൊലീസ് കമ്മിഷണര്‍ ഹരിദാസ് ചിദംബരം, അസിസ്റ്റന്‍റ് പൊലീസ് സൂപ്രണ്ട് രഘുപതി എന്നിവര്‍ തെരച്ചിലിന് നേതൃത്വം നല്‍കി.
രണ്ട് മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍ പുഴയുടെ സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നുമാണ് മൃതദേഹം കണ്ടെടുത്തത്. തുടര്‍ന്ന്, പോസ്റ്റ്‌മോര്‍ട്ടത്തിനായി ചിദംബരം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയച്ചു. സംഭവം നടന്ന പുഴയില്‍ നിരവധി മുതലകളുണ്ടെന്നും ഇവ തങ്ങളുടെ വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച് കൊന്നിട്ടുണ്ടെന്നും നാട്ടുകാര്‍ പറയുന്നു