തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/Hw2c3yEL1xS3kG7g5iwHDe
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
കെട്ടിടനിർമാണ അപേക്ഷകളിൽ ഇനി ഓൺലൈനായി അനുമതി 60 ദിവസത്തിനകം ലഭിക്കാൻ വഴിയൊരുങ്ങുന്നു. ഏകജാലക സംവിധാനം വഴി അനുമതി നൽകുന്നതിനായി ‘ഗോ ലൈവ്’ എന്ന വെബ്സൈറ്റ് ആരംഭിക്കാൻ ചെന്നൈ മെട്രോപ്പൊലിറ്റൻ ഡവലപ്മെന്റ് അതോറിറ്റിക്കും (സിഎം ഡിഎ) ടൗൺ ആൻഡ് കൺട്രി പ്ലാനിങ് ഡയറക്ടറേറ്റിനും ഡിടി സിപി) ഭവന, നഗര വികസന വകുപ്പ് നിർദേശം നൽകി.
കെട്ടിട നിർമാണത്തിനുള്ള അനുമതി ലഭിക്കുന്നതിന് ഓൺലൈൻ സംവിധാനം നിലവിലുണ്ടെങ്കിലും വിവിധ വകുപ്പുകളിൽ നിന്നുള്ള നിരാക്ഷേപപത്രം (എൻ ഒസി), നടപടിക്രമങ്ങളുടെ പുരോഗതി അന്വേഷിക്കൽ തുടങ്ങിയ കാര്യങ്ങളെല്ലാം ഓഫ്ലൈൻ ആയതിനാൽ ഏറെ വൈകിയാണ് അനുമതി ലഭിക്കാറുള്ളത്. എല്ലാ വിഭാഗങ്ങളെയും ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന വെബ്സൈറ്റ് പ്രവർത്തനക്ഷമമാകുന്നതോടെ നടപടികൾ വേഗത്തിൽ നീങ്ങുമെന്നാണു കോർപറേഷന്റെയും സർക്കാരിന്റെയും പ്രതീക്ഷ.