ചെന്നൈ: കാര്‍ നടപ്പാതയിലേക്ക് പാഞ്ഞുകയറി രണ്ട് കാല്‍നടയാത്രക്കാര്‍ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. ചെന്നൈ അണ്ണാനഗറിലായിരുന്നു സംഭവം.
നിയന്ത്രണം വിട്ട് അമിതവേഗതയില്‍ കുതിച്ചെത്തിയ കാര്‍ നടപ്പാതയിലുണ്ടായിരുന്നവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിയായ വിജയ് യാദവ് (21), സെക്യൂരിറ്റി ജീവനക്കാരന്‍ നാഗസുന്ദരം (74) എന്നിവരാണ് മരിച്ചത്.
ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ദീപാവലി ആഘോഷങ്ങള്‍ക്ക് ശേഷം വരുമ്ബോഴായിരുന്നു അപകടമെന്നാണ് വിവരം. അപകടം ഉണ്ടായതിന് പിന്നാലെ കാറിലുണ്ടായിരുന്ന യുവാക്കള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു.
എന്നാല്‍ ഇവരെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. ആസിഫ് എന്നയാളാണ് കാര്‍ ഓടിച്ചതെന്നാണ് റിപ്പോര്‍ട്ട്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.