
ചെന്നൈ • ദീപാവലിയോട് അനുബന്ധിച്ച് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കപ്പെടാത്തതിന്റെ തെളിവായി നഗരത്തിലെ അന്തരീക്ഷ മലിനീകരണം. മുൻപത്തെ പോലെ ഈ ദീപാവലി ദിനത്തിലും പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്നുള്ള നഗരത്തിലെ മലിനീകരണ തോത് ഉയർന്നു.138 ടൺ പടക്ക മാലിന്യങ്ങളാണ് ഇന്നലെ മാത്രം കോർപ്പറേഷൻ ജീവനക്കാർ ശേഖരിച്ചത്.
അപകടകരമായ രാസമാലിന്യങ്ങൾ സംസ്കരിക്കുന്ന ഗുമ്മിഡിപൂണ്ടിയിലെ സംവിധാനത്തിലേക്കാണ് പ്രത്യേകമായി ശേഖരിച്ച പടക്കമാലിന്യങ്ങൾ മാറ്റുന്നത്.ഇതിന് മുൻപ് 2019ൽ ശേഖരിച്ച 103 ടണ്ണാ യിരുന്നു ഏറ്റവും കൂടിയ മാലിന്യ ശേഖരണം. 2020ൽ 98 ടൺ മാലിന്യം ശേഖരിച്ചിരുന്നു.
