ചെന്നൈ:നഗരത്തെ സുന്ദരമാക്കാനുള്ള സിങ്കാര ചെന്നൈ 2.0 പദ്ധതിക്കു കീഴിൽ നടത്തി വരുന്ന ശുചീകരണ, സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങളെ അട്ടി മറിച്ച് പൊതുസ്ഥലങ്ങളിൽ പോസ്റ്റർ ഒട്ടിച്ചവർക്കെതിരെ 184 കേസുകൾ റജിസ്റ്റർ ചെയ്തതായി ചെന്നൈ കോർപറേഷൻ അറിയിച്ചു.കോർപറേഷൻ പരിധിയിലെ സർക്കാർ കെട്ടിടങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ചട്ടങ്ങൾ ലംഘിച്ച് പോസ്റ്ററുകൾ ഒട്ടിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനുകളിൽ അധികൃതർ നൽകിയ പരാതി പ്രകാരം പൊലീസാണ് കേസെടുത്തത്.
ഖരമാലിന്യം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട കോർപറേഷൻ നിയമ ഇത് സിങ്കാര ചെന്നെത്തിലെ വകുപ്പുകൾ പ്രകാരമാണ്പൊതു, സ്വകാര്യ സ്ഥലങ്ങളിൽ ചപ്പു ചവറുകളും നിർമാണാവശിഷ്ടങ്ങളും തള്ളുന്നവരിൽ നിന്നും ഈ വകുപ്പുകൾ പ്രകാരം പിഴ ഈടാക്കുന്നുണ്ട്. പൊതു സ്ഥലങ്ങളിൽ ഒട്ടിച്ചിരുന്ന പോസ്റ്ററുകളും ചുമരെഴുത്തുകളും നീക്കി സംസ്കാരവും ചരിത്രവും പ്രതിഫലിപ്പിക്കുന്ന ചുമർചിത്രങ്ങൾ കൊണ്ട് മനോഹരമാക്കുന്ന പ്രവർത്തനങ്ങൾ നഗരത്തിലാകെ നടന്നു വരികയാണ്. ഇതിനിടെയാണു പോസ്റ്റർ പ്രയോഗം.