ചെന്നൈ : ജാതി വിവേചനംനടത്തിയെന്ന പരാതിയിൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (എൻഐഎഫ്ടി) ചെന്നൈ ഡയറക്ടർ അനിത മേബൽ മനോഹർ, ജോയിന്റ് ഡയറക്ടർ നരസിംഹൻ എന്നിവർക്കെതിരെ പട്ടിക ജാതി, വർഗ പീഡന നിരോധന നിയമപ്രകാരം കേസെടുത്തു.
സീനിയർ അസി.ഡയറക്ടർ കെ.ഇളഞ്ച്ഴിയന്റെ പരാതിയിലാണു കേസെടുത്തത്. പ്രധാന കെട്ടിടത്തിലെ ഓഫിസിൽ പ്രവർത്തിച്ചിരുന്ന ഇളഴിയനെ വിദ്യാർഥി ഹോസ്റ്റലിലേക്കു മാറ്റുകയും പകരം മറ്റൊരു ജാതിയിൽ പെട്ട റിസർച് അസിസ്റ്റന്റിനെ പ്രധാന കെട്ടിടത്തിലേക്കു മാറ്റിയെന്നും തരമണി പൊലീസ് തയാറാക്കിയ പ്രഥമ വിവര റിപ്പോർട്ടിൽ (എഫ്ഐആർ) പറയുന്നു.
പരാതിക്കാരനെതിരെ ഡയറകർ ലൈംഗിക പീഡന പരാതി നൽകിയന്നും പരാതി വ്യാജമാണെന്ന് ആഭ്യന്തര അന്വേഷണ സമിതി നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞെന്നും എഫ്ഐ ആറിലുണ്ട്.അതേസമയം, കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡയറ ക്ടർ അനിത മേബൽ മനോഹർ ഹൈക്കോടതിയെ സമീപിച്ചു. ജീവനക്കാരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് 2020 ഒക്ടോബറിൽ വിജിലൻസ് വകുപ്പ് നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇളഴിയനെ സ്ഥലം മാറ്റിയതെന്നാണു ഡയറക്ടറുടെ വാദം.