
ചെന്നൈ : ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനാൽ സംസ്ഥാനത്തു 7 ദിവസം കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.തീരദേശ ജില്ലകളിൽ ഇന്നു മുതൽ 31 വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.രാമനാഥപുരം, തിരുനെൽവേലി, കന്യാകുമാരി, തൂത്തുക്കുടി, മയിലാടുതുറൈ, നാഗപട്ടണം, കാരയ്ക്കൽ ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിലാണു ശക്തമായതു മുതൽ അതിതീവ്രമഴയ്ക്കു വരെ സാധ്യതയുള്ളത്. ചെന്നൈയിൽ മിതമായ മഴ പെയ്തേക്കുമെന്നും സമീപ ജില്ലകളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ടന്നും കാലാവസ്ഥാ കേന്ദ്രം ഡപ്യൂട്ടി ഡയറക്ടർ ജനറൽ എസ്.ബാലചന്ദ്രൻ പറഞ്ഞു.
