തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/KI3LcXUugQtLQKUwQddv8w
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
തിരുവനന്തപുരം: ചുഴലിക്കാറ്റ് സ്വാധീനത്തിന്റെ ഫലമായി കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്.
അടുത്ത 2-3 ദിവസങ്ങളില്‍ ആന്ധ്രാപ്രദേശിന്റെ വടക്കന്‍ തീരപ്രദേശങ്ങളിലും, തമിഴ്നാട്, കേരളം, മാഹി എന്നിവിടങ്ങളിലും ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്കന്‍ തമിഴ്നാട്, പുതുച്ചേരി, തെക്കന്‍ തീരദേശ ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്കൊപ്പം ചില സ്ഥലങ്ങളില്‍ നേരിയ മഴയും ലഭിച്ചേക്കും.
വരും ദിവസങ്ങളില്‍ കേരളത്തിലെ ഒറ്റപ്പെട്ട ഇടങ്ങളില്‍ നേരിയ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് റിപ്പോര്‍ട്ട്. ജനുവരി 21 വരെ കാലാവസ്ഥ മുന്നറിയിപ്പുകളൊന്നുമില്ല. കേരള, കര്‍ണാടക തീരങ്ങളിലെ മത്സ്യബന്ധന തൊഴിലാളികള്‍ക്കും മുന്നറിയിപ്പൊന്നും നല്‍കിയിട്ടില്ല.
അതേസമയം, കേരളത്തില്‍ ഇന്ന് ഒരിടത്തും മഴ ലഭിച്ചില്ല. തൃശൂരിലാണ് ഇന്ന് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. പാലക്കാട്, ആലപ്പുഴ ജില്ലകളില്‍ താപനില സാധാരണയിലും ഉയര്‍ന്നതായിരുന്നു. ഇന്ന് ഏറ്റവും കുറവ് ചൂട് രേഖപ്പെടുത്തിയത് പുനലൂരാണ്, 19 ഡിഗ്രി സെല്‍ഷ്യസ്.
