ചെന്നൈ • നഗരത്തിലെ അനധികൃത വാഹന പാർക്കിങ് പ്രശ്നം പരിഹരിക്കുന്നതിന് പണം നൽ കി ഉപയോഗിക്കാവുന്ന പാർക്കിങ് കേന്ദ്രങ്ങൾ ഉപയോഗിക്കണ്മെന്ന് നഗരവാസികളോടു കോർപറേഷൻ. പണം അടച്ച് ഉപയോഗിക്കാവുന്ന 34 ഇടങ്ങളാണു നഗരത്തിലുള്ളത്.
പ്രധാന ഷോപ്പിങ് കേന്ദ്രമായ ടി നഗറിലെ ഡ സ്ട്രിയൻ പ്ലാസയിൽ നിരത്തുകളിൽ നിർത്തിയിടുന്നതിന് ഇരു വാഹനങ്ങൾക്ക് 15 രൂപയും കാറിന് 60 രൂപയുമാണ് ഒരു മണിക്കൂറിനുള്ള നിരക്ക് സമീപത്തുള്ള ബഹുനില പാർക്കിങ് കേന്ദ്രത്തിൽ യഥാക്രമം 5, 20 എന്നിങ്ങനെയാണു നിരക്ക്.
മെട്രോ സ്റ്റേഷനുകളിൽ അടക്കം പാർക്കിങ് വലിയ പ്രശ്നമായി മാറുന്ന സാഹചര്യത്തിലാണു കോർപറേഷന്റെ നിർദേശം. റോഡരികിലും മറ്റും വാഹനം നിർത്തിയാണു പലരും ജോലിക്കു പോകുന്നത്.