Home Featured “എങ്ക ഊര് മഡ്രാസ്.ഇങ്ക നാങ്ക താനെ അഡ്രസ്.”; 383-ാം പിറന്നാളാഘോഷത്തിന് ഒരുങ്ങി ചെന്നൈ നഗരം

“എങ്ക ഊര് മഡ്രാസ്.ഇങ്ക നാങ്ക താനെ അഡ്രസ്.”; 383-ാം പിറന്നാളാഘോഷത്തിന് ഒരുങ്ങി ചെന്നൈ നഗരം

ചെന്നൈ: ചെന്നൈ നഗരം 383-മത് പിറന്നാളാഘോഷത്തിന്‍റെ ഒരുക്കത്തില്‍ ആണ് ഇപ്പോള്‍. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികളാണ് സംസ്ഥാന സര്‍ക്കാരും ഗ്രേറ്റര്‍ ചെന്നൈ കോര്‍പ്പറേഷനും സംഘടിപ്പിച്ചിരിക്കുന്നത്.നാളെയാണ് ചെന്നൈ നഗരത്തിന്‍റെ 383-മത് ‘ജന്മദിനം’. വിനോദസഞ്ചാര കേന്ദ്രമായ ബസന്ത് നഗര്‍ ഏലിയട്ട് ബീച്ച്‌ കേന്ദ്രീകരിച്ചാണ് ആഘോഷപരിപാടികള്‍.

നഗരപ്പിറന്നാള്‍ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് തമിഴ്നാട് സര്‍ക്കാരും കോര്‍പ്പറേഷനും.പാട്ട്, ഭക്ഷണം, സെല്‍ഫി, റീല്‍സ് തുടങ്ങി നഗരത്തില്‍ ജീവിക്കുന്നവര്‍ക്കും നഗരത്തെ സ്നേഹിക്കുന്നവര്‍ക്കുമായി രണ്ട് ദിവസം വമ്ബന്‍ ആഘോഷ പരിപാടികളാണ് നടക്കുന്നത്. ചരിത്രകാരന്‍മാര്‍ കണ്ടെടുത്ത ഒരു വില്‍പ്പനയുടമ്ബടിയില്‍ നിന്നാണ് ചെന്നൈ നഗരത്തിന്‍റെ പിറന്നാളാഘോഷത്തിന് തുടക്കം കുറിച്ചത്.

ബ്രിട്ടീഷുകാര്‍ അവരുടെ ആദ്യ കോട്ട മഗ്രസപ്പട്ടണത്തില്‍ കെട്ടിയതിന് പിന്നാലെയാണ് ഈ ദേശം മദ്രാസ് നഗരമായി പരിണമിക്കുന്നത്. പ്രധാന ആഘോഷം ബസന്ത് നഗര്‍ ബീച്ചിലാണെങ്കിലും നഗരത്തില്‍ പലയിടത്തും ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

കലാ സാംസ്കാരിക പരിപാടികള്‍, മത്സരങ്ങള്‍, പെയിന്‍റിംഗ്, ഫോട്ടോഗ്രാഫി, എന്നിങ്ങനെ ആഘോഷം പലവിധമാണ്. ബീച്ചില്‍ രാത്രി പതിനൊന്നര വരെ സംഗീത പരിപാടികളും ഉണ്ട്. ചെന്നൈക്ക് ഹാപ്പി ബെര്‍ത്ഡേ പറയുന്ന സെല്‍ഫി പോയിന്‍റുകളാണ് മറ്റൊരു ആകര്‍ഷണം.

You may also like

error: Content is protected !!
Join Our Whatsapp