Home Featured വിമാന ഇന്ധന വില ഉയർന്നു ;ചെന്നൈയിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കിൽ വൻ വർധന.

വിമാന ഇന്ധന വില ഉയർന്നു ;ചെന്നൈയിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കിൽ വൻ വർധന.

by jameema shabeer
തമിഴ്നാട് വാർത്തകളുടെ chennaimalayali.com  അപ്ഡേറ്റുകൾ  ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ                                                                                                                                                             👉 Whatsapp https://chat.whatsapp.com/Gg37vEklwCmIaNa6Loo7fW
👉 Facebook  https://www.facebook.com/chennaimalayalimedia           
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl 

ചെന്നൈ : വിമാന ഇന്ധന വിലയിലുണ്ടായ വർധനയെ തുടർന്നു ചെന്നൈയിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കിൽ വൻ വർധന. ചെന്നൈയിൽ നിന്ന് മിക്ക മെട്രോ നഗരങ്ങളിലേക്കുമുള്ള വിമാനനിരക്കിൽ 6000 രൂപയോളമാണു വർധന. വരും ദിവസങ്ങളിൽ ഇത് ഇനിയും ഉയർന്നേക്കാമെന്നും ട്രാവൽ ഏജൻസികൾ മുന്നറിയിപ്പു നൽകുന്നു.

ചെന്നൈ – കൊച്ചി വിമാന നിരക്കിലും വൻ വർധനയുണ്ട്. മുൻപ് 2500 രൂപ മുതൽ ലഭിച്ചിരുന്ന ടിക്കറ്റിന് ഈ മാസം 5000 രൂപയ്ക്ക് മുകളിലാണു നിരക്ക്. അടുത്ത മാസത്തെ
ടിക്കറ്റിന്റെ ഏറ്റവും കു റഞ്ഞ നിരക്കു പോലും
3400 രൂപയാണ്. ചെന്നൈയിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രാനിരക്ക് 8,000 രൂപ
യോളം വർധനയുണ്ട്. ചെന്നൈയിൽ നിന്ന് ബംഗളൂരുവിലേക്കുള്ള വൺവേ യാത്രാ ടിക്കറ്റി
നു കുറച്ച് ദിവസങ്ങൾക്ക്
മുമ്പ് 1,500 രൂപയായിരു ന്നത് ഇപ്പോൾ ഏകദേശം 4,500 രൂപയാണ്.

അതുപോലെ ഹൈദരാബാദിലേക്കും മുംബൈയിലേക്കും 6,000
രൂപ മുതൽ 7,000 രൂപ വരെ വില വാർദ്ധിച്ചിട്ടുണ്ട്. വിമാന ഇന്ധനമായ ഏവിയേഷൻ ടർബൈൻ വൽ (എടിഎഫ്) വില 18 ശതമാനത്തോളം ഉയർന്നതാണു ടിക്കറ്റ് നിരക്കു വർധിപ്പിച്ചത്. കൊൽക്കത്ത കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ ചെന്നൈയിലെ എടിഎഫ് വില. ഒരു കിലോ ലീറ്ററിന് 1.14 ലക്ഷം രൂപയാണു ചെന്നൈയിൽ. ഡൽഹിയിലും മുംബൈയിലും യഥാക്രമം 1.10 ലക്ഷം രൂപയും 1.09 ലക്ഷം രൂപയുമാണ് വില.

You may also like

error: Content is protected !!
Join Our Whatsapp