Home Featured അത്യാധുനിക ടെര്‍മിനലുമായി ചെന്നൈ വിമാനത്താവളം; ഉദ്ഘാടനം ശനിയാഴ്ച

അത്യാധുനിക ടെര്‍മിനലുമായി ചെന്നൈ വിമാനത്താവളം; ഉദ്ഘാടനം ശനിയാഴ്ച

by jameema shabeer

ചെന്നൈ വിമാനത്താവളത്തിലെ പുതിയ രാജ്യാന്തര ടെര്‍മിനലും ചെന്നൈ – കോയമ്ബത്തൂര്‍ വന്ദേഭാരത് എക്സ്‌പ്രസും ഉള്‍പ്പെടെയുള്ള വികസന പദ്ധതികള്‍ പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കും. പ്രധാനമായും അഞ്ച് വികസന പദ്ധതികള്‍ ആണ് നാടിന് സമര്‍പ്പിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച പദ്ധതികള്‍ ഉദ്ഘാടനം നിര്‍വഹിക്കും.

1260 കോടി രൂപ ചെലവില്‍ 2.20 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് ടെര്‍മിനല്‍ ഉള്ളത്. ഇവിടെ പ്രതിവര്‍ഷം കൈകാര്യം ചെയ്യാനാകുന്ന യാത്രക്കാരുടെ എണ്ണം 30 – 35 ദശലക്ഷമായി മാറും. നിലവില്‍ 23 ദശലക്ഷം എന്നുള്ളതാണ് ഈ നിലയിലേയ്ക്ക് ഉയരുക. അതേസമയം, തമിഴ്‌നാട്ടിലെ രണ്ടാമത് വന്ദേഭാരത് സര്‍വീസായ കോയമ്ബത്തൂര്‍ – ചെന്നൈ – കോയമ്ബത്തൂര്‍ സര്‍വീസ് ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനില്‍ ഫ്ലാഗ് ഓഫ് ചെയ്യും. മാത്രമല്ല, എന്‍എച്ച്‌ 744 ല്‍ റോഡ് നിര്‍മാണ പദ്ധതിയുടെ തറക്കല്ലിടും.

You may also like

error: Content is protected !!
Join Our Whatsapp