തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/I7wOVFE0hHEHIQJH3oxQdZ 👉 Facebook https://www.facebook.com/chennaimalayalimedia 👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ: കനത്തമഴയെ തുടര്‍ന്ന് രൂപപ്പെട്ട ഗതാഗത കുരുക്കില്‍ കുടുങ്ങിയ ആംബുലന്‍സിന് വഴിയൊരുക്കി ബാങ്ക് മാനേജര്‍.
ഗുരുതരാവസ്ഥയിലായ രോഗിയുമായി ആശുപത്രിയിലേക്ക് പോകുന്ന ആംബുലന്‍സാണ് ഗതാഗത കുരുക്കില്‍ അകപ്പെട്ടത്. ഇത് ശ്രദ്ധയില്‍പ്പെട്ട സ്വകാര്യ ബാങ്കിലെ മാനേജര്‍ മുന്‍കൈയെടുത്ത് ആംബുലന്‍സിന് വഴിയൊരുക്കുകയായിരുന്നു.
കഴിഞ്ഞദിവസം പെയ്ത കനത്തമഴയില്‍ ജനജീവിതം ദുരിതപൂര്‍ണമായ ചെന്നൈയിലാണ് മാനേജര്‍ ആംബുലസിന് വഴിയൊരുക്കാന്‍ മുന്നിട്ടിറങ്ങി മാതൃകയായത്. രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് രോഗിയുമായി പോയ ആംബുലന്‍സാണ് ഗതാഗത കുരുക്കില്‍ അകപ്പെട്ടത്. രോഗി ഗുരുതരാവസ്ഥയിലാണെന്ന് തിരിച്ചറിഞ്ഞ ബാങ്ക് മാനേജര്‍ ജിന്ന ആംബുലന്‍സിന് വഴിയൊരുക്കാന്‍ മുന്നിട്ടിറങ്ങുകയായിരുന്നു.
ഓടിച്ചുവന്ന ബൈക്ക് ഒതുക്കി നിര്‍ത്തിയ ശേഷമായിരുന്നു സാമൂഹ്യ സേവനത്തിന് മാനേജര്‍ രംഗത്തിറങ്ങിയത്. കനത്തമഴയെ അവഗണിച്ച് ഏകദേശം നാലുകിലോമീറ്റര്‍ ദൂരം നടന്നാണ് ആംബുലന്‍സിന് വഴിയൊരുക്കിയത്. വാഹനങ്ങളോട് വഴിതരാന്‍ ആവശ്യപ്പെട്ടായിരുന്നു ജിന്നയുടെ പ്രവൃത്തി. കൃത്യസമയത്ത് തന്നെ രോഗിയെ ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ജിന്ന ആംബുലന്‍സിന് കടന്നുപോകാന്‍ വഴിയൊരുക്കുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.