Home Featured വടിവാള്‍ ഉപയോഗിച്ച്‌ ജന്മദിന കേക്ക് മുറിച്ച്‌ ആഘോഷം; തമിഴ്‌നാട്ടില്‍ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു, കേസ് മാരകായുധം ഉപയോഗിച്ചതിന്

വടിവാള്‍ ഉപയോഗിച്ച്‌ ജന്മദിന കേക്ക് മുറിച്ച്‌ ആഘോഷം; തമിഴ്‌നാട്ടില്‍ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു, കേസ് മാരകായുധം ഉപയോഗിച്ചതിന്

by admin

ചെന്നൈ: ജന്മദിനത്തിന് വടിവാള്‍ ഉപയോഗിച്ച്‌ കേക്ക് മുറിച്ച്‌ ആഘോഷിച്ചതിന് ആര്‍ പേരെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു. സുനില്‍ (19), നവീന്‍ കുമാര്‍ (19), അപ്പു (18), ദിനേശ് (19), രാജേഷ് (18), കാര്‍ത്തിക് അഥവാ ബീഡി എന്നിവരാണ് അറസ്റ്റിലായത്. ചെന്നൈ കണ്ണകി നഗറിലാണ് സംഭവം.

ചെന്നൈ ; ആശ്വാസമാകുന്ന കോവിഡ് കണക്കുകൾ ; ഈ മൂന്നു പ്രദേശങ്ങളിൽ മാത്രം സ്ഥിതി ആശങ്കജനകം

മാരകായുധം ഉപയോഗിച്ചതിനും ഉച്ചത്തില്‍ പാട്ടുവെച്ച്‌ സമീപവാസികള്‍ക്ക് ശല്യമുണ്ടാക്കിയതിനുമാണ് കേസെടുത്തത്. കണ്ണകി നഗറില്‍ തന്നെ താമസിക്കുന്ന യാഗേശ്വരന്‍ എന്ന വ്യക്തി നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.

തമിഴ്‌നാട്ടിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 18023 പേർക്ക്.ഇന്നത്തെ കോവിഡ് റിപ്പോർട്ട് വായിക്കാം(08/june)

ഞായറാഴ്ച കണ്ണകി നഗറിലെ ഹൗസിങ് ബോര്‍ഡ് ക്വോര്‍ടേഴ്‌സില്‍ സുനിലിന്റെ പിറന്നാള്‍ ആഘോഷത്തിനിടെയാണ് സംഭവം. പിറന്നാള്‍ദിന കേക്ക് വടിവാള്‍ ഉപയോഗിച്ച്‌ മുറിക്കുകയായിരുന്നു. വടിവാള്‍ ഉപയോഗിച്ച്‌ കേക് മുറിച്ച്‌ ആഘോഷം ഗംഭീരമാക്കിയതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

You may also like

Leave a Comment

error: Content is protected !!
Join Our Whatsapp