Home Featured വിട്ടമ്മമാർക്കും വിദ്യാർഥികൾക്കും ഭിന്നശേഷിക്കാർക്കും കരുതൽ

വിട്ടമ്മമാർക്കും വിദ്യാർഥികൾക്കും ഭിന്നശേഷിക്കാർക്കും കരുതൽ

ചെന്നൈ : ഒരു സർക്കാർ സഹായവും ലഭിക്കാത്ത, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബനാഥകൾക്കു പ്രതിമാസം 1,000 രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് പുതുച്ചേരിയുടെ സംസ്ഥാന ബജറ്റ്. സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ 11, 12 ക്ലാസ് വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്ടോപ്, 9-ാം ക്ലാസ് വിദ്യാർഥികൾക്ക് സൗജന്യ സൈക്കിൾ ഉൾപ്പെടെയുള്ള പ്രഖ്യാപനങ്ങളും മുഖ്യമന്ത്രി എൻ.രംഗസ്വാമി അവതരിപ്പിച്ച ബജറ്റിലുണ്ട്.

ഭിന്നശേഷിയുള്ളയാൾ ഭിന്നശേഷി വിഭാഗത്തിൽ അല്ലാത്തൊരാളെ വിവാഹം കഴിച്ചാലുള്ള അലവൻസ് 25,000 രൂപയിൽ നിന്ന് ഒരു ലക്ഷം രൂപയാക്കി. ഭിന്നശേഷിയുള്ളവർ തമ്മിൽ വിവാഹിതരായാലുള്ള അലവൻസ് 50,000 രൂപയിൽ നിന്ന് 2 ലക്ഷം രൂപയായും ഉയർത്തും. പുതുച്ചേരി പൊല്സിനെ ശക്തിപ്പെടുത്തുന്നതിനായി ഈ വർഷം തന്നെ മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റ് രൂപീകരിക്കും.

ദാരിദ്ര്യരേഖയ്ക്കു മുകളിലുള്ള കുടുംബങ്ങൾക്കും മെഡിക്കൽ പാക്കേജുകളും മറ്റും പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ നികുതി നിർദേശങ്ങളില്ലാത്ത ബജറ്റാണിത്.പുതുച്ചേരി നിയമസഭയുടെ ബജറ്റ് സമ്മേളനം ലഫ്.ഗവർണറുടെ പ്രസംഗത്തോടെ 10ന് ആരംഭിച്ചിരുന്നു.

എന്നാൽ ബജറ്റ് അവതരണത്തിനു കേന്ദ്രാനുമതി ലഭിക്കാത്തതിനെ തുടർന്ന് അനിശ്ചിതത്വത്തിലായ സമ്മേളനം നിർത്തി വയ്ക്കുകയായിരുന്നു. മുഖ്യമന്ത്രി രംഗസ്വാമിയും സഖ്യകക്ഷിയായ ബിജെപിയും തമ്മിലുള്ള ശീതയുദ്ധത്തെ തുടർന്നാണു കേന്ദ്രം ബജറ്റിനുള്ള അനുമതി വൈകിപ്പിച്ചതെന്നും ആരോപണമുണ്ട്. സംസ്ഥാനത്തിനുള്ള കേന്ദ്ര വിഹിതവും വെട്ടിക്കുറച്ചു.

You may also like

error: Content is protected !!
Join Our Whatsapp