ചെന്നൈ: ഗതാ ഗതക്കുരുക്കുകൾ അടക്കമുള്ള കാരണങ്ങളാൽ ബസുകൾ വൈകുന്നതു സംബന്ധിച്ച് മുന്നറിയിപ്പുകൾ കൂ ടി ചേർത്ത് ചെന്നൈ ബസ് ആപ് നവീകരിക്കാൻ മെട്രോ ട്രാൻ സ്പോർട്ട് കോർപറേഷൻ (എംടിസി) തീരുമാനം.ഒരേ റൂട്ടിൽ ഓടുന്ന ബസുകൾ ഒരുമിച്ച് എത്തുന്നതിന് ഒഴിവാക്കാനാണ് ഈ പരിഷ്കരണം. ബസുകളുടെ സമയക്രമം തൽസ്മയം അറിയിക്കുന്ന ആപ് മേയ് മാസത്തിൽ പുറത്തിറക്കി 3 മാസത്തിനുള്ളിൽ ഒരു ലക്ഷത്തിലേറെ ആളുകൾ ഡൗൺലോഡ് ചെയ്തിട്ടുണ്ട്.
ആപ്പിന്റെ നിർമാതാക്കളോട് ബസുകൾ ഒരുമിച്ച് എത്തുന്നതു സംബന്ധിച്ച മുന്നറിയിപ്പുകൾ കൂടി ഉൾപ്പെടുത്താൻ ആവശ്യപ്പെട്ടതായി എംടിസി അധികൃതർ പറഞ്ഞു.
വ്യത്യസ്ത സമയങ്ങളിൽ പുറപ്പെടുന്ന ബസുകൾ ഗതാഗതക്കു രുക്കുകളിൽപെട്ട് സമയക്രമം തെറ്റി ഒരേ സമയത്ത് സ്റ്റോപ്പുകളിൽ എത്തുന്നതിനാൽ യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതായുള്ള പരാതികൾ പതിവാ ണ്.നഗരത്തിൽ പല സ്ഥലങ്ങളിലും മെട്രോ റെയിൽ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ കുരുക്ക് കൂടുമെന്ന അടി സ്ഥാനത്തിലാണ് കോർപറേഷന്റെ പുതിയ നീക്കം.