ചെന്നൈ • നഗരത്തിൽ സർവീസുകൾ നടത്തുന്ന എംടിസി (മെ ട്രാൻസ്പോർട്ട് കോർപറേഷൻ) ബസുകൾ നിറം മാറാനൊരുങ്ങുന്നു. ഓർഡിനറി ബസുകളെ ഡീലക്സ്, എക്സ്പ്രസ് ബസുകളിൽ നിന്ന് എളുപ്പത്തിൽ തിരിച്ചറിയാനാണ് ബസുകളുടെ നിറം പിങ്കാക്കി മാറ്റുന്നത്.
സംസ്ഥാനത്ത് സ്ത്രീകൾക്ക് ഓർഡിനറി ബസുകളിൽ യാത്ര സൗജന്യമാണ്. യാത്രാ സൗജന്യമുള്ള ബസുകൾ കണ്ടെത്താൻ നിറം സ്ത്രീകളെ സഹായിക്കുമെന്ന മെച്ചവുമുണ്ട്.
പരീക്ഷണാടിസ്ഥാനത്തിൽ കോംപെട്ട് ഡിപ്പോയിലെ 3 ഓർഡിനറി ബസുകൾക്കു പിങ്ക് നിറം നൽകിയതായി അധികൃതർ പറഞ്ഞു. നിലവിൽ ബസിന്റെ റൂട്ട് ബോർഡുകളുടെ നിറം നോക്കിയായിരുന്നു തിരിച്ചറിയുന്നത്. എന്നാൽ ഡിജിറ്റൽ ബോർഡുകളുള്ള ബസുകളിൽ പലപ്പോഴും ആശയക്കുഴപ്പങ്ങൾ ഉണ്ടാകുന്നുണ്ട്.