ചെന്നൈ:തുടർച്ചയായി പെയ്യുന്ന മഴ നഗരവാസികൾക്ക് ആശ്വാസമാകുന്നു.ഏതാനും ദിവസങ്ങൾ കൂടി നഗരത്തിൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ തുടർന്നും താപനില കുറയാൻ ഇതു സഹായിക്കും.
കേരളത്തിൽ തെക്കു പടിഞ്ഞാറൻ കാലവർഷം ദുർബലമാകുന്നതു വരെ ചെന്നൈയിൽ മിതമായ മഴയ്ക്കു സാധ്യതയുണ്ട്.കേരളത്തിൽ മഴ കുറയുകയും ഒഡീഷ തീരത്തോടു ചേർന്ന് ന്യൂനമർദം രൂപപ്പെടുകയും ചെയ്യുന്നതോടെ താപനില ഉയരുമെന്ന് മേഖലാ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.