ചെന്നൈ: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ ഇന്നുമുതൽ പരിശോധനകൾ കർശനമാക്കും.ചൈന, ജപ്പാൻ, ഹോങ്കോങ് തുടങ്ങി കോവിഡ് വ്യാപനം ശക്തമായ രാജ്യങ്ങളിൽ നിന്ന് എത്തുന്ന മുഴുവൻ യാതക്കാരെയും പരിശോധനകൾക്കു വിധേയമാക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചതായി ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യൻ പറഞ്ഞു.
മറ്റു വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാരിൽ 2ശതമാനം പേരെ പരിശോധനയ്ക്കു വിധേയമാക്കാനുള്ള കേന്ദ്ര സർക്കാർ നിർദേശം സംസ്ഥാന വിമാനത്താവളങ്ങളിൽ ഇന്നു മുതൽ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
ഏതു പ്രതിസന്ധിഘട്ടത്തെയും നേരിടാൻ സംസ്ഥാനം സജ്ജമാണെന്നും മരുന്നുകൾ, ഓക്സിജൻ മുതലായവ ആവശ്യത്തിനു സ്റ്റോക്കുണ്ടെന്നും സുബ്രഹ്മണ്യൻ പറഞ്ഞു.