ചെന്നൈ : പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കോർപറേഷൻ നടപടി ശക്തമാക്കിയതിനു പിന്നാലെ കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ പിഴയായി ഈടാക്കിയത് 15.63 ലക്ഷം രൂപ.സർക്കാർ, കോർപറേഷൻ കെട്ടിടങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ചട്ടങ്ങൾ ലംഘിച്ച് പോസ്റ്ററുകൾ പതിച്ച 211 പേർക്കെതിരെ പൊലീസിൽ പരാതി നൽകിയ കോർപറേഷൻ 97,700 രൂപയാണ് ഇവർക്കു പിഴ ചുമത്തിയത്.
ശിങ്കാര ചെന്നൈ 2.0 പദ്ധതിയുടെ ഭാഗമായാണു നടപടികൾ കർക്കശമാക്കിയത്. പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങളും നിർമാണ മാലിന്യങ്ങളും വലിച്ചെറി യുന്നത് ഒഴിവാക്കി ശുചിത്വം നില നിർത്തുന്നതിന് പൊതുജനങ്ങൾ സഹകരിക്കണമെന്നും കോർപറേഷൻ അഭ്യർഥിച്ചു.