ചെന്നൈ:പിഴയില്ലാതെ വസ്തു നികുതി അടയ്ക്കാനുള്ള അവസാന തീയതി ഡിസംബർ 15 വരെ നീട്ടിയതായി ചെന്നൈ കോർപറേഷൻ. മഴയും കാലവർ ഷക്കെടുതികളും മൂലം വസ്തു നികുതി അടയ്ക്കാൻ കഴിയാത്ത വർക്ക് ഈ അവസരം ഉപയോഗിക്കാം.
ചെന്നൈ കോർപറേഷൻ റവന്യു ഓഫിസറുടെ പേരിലുള്ള ചെക്ക് അല്ലെങ്കിൽ ഡിഡി വഴിയോ, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് www.chennaicorporation.gov.in എന്ന വെബ്സൈറ്റ് വഴിയോ പണമടയ്ക്കാം. തിരഞ്ഞെടുക്കപ്പെട്ട ബാങ്കുകളിലും പേയ്ടിഎം, നമ്മ ചെന്നൈ മൊബൈൽ ആപ്, ഭാരത് ബിൽ പേയ്മെന്റ് സിസ്റ്റം (ബിബിഎസ്പി) എന്നിവ വഴിയും പണമടയ്ക്കാം.