Home Featured ഭിന്നശേഷിക്കാരെ വീണ്ടും അവഗണിച്ച് കോർപറേഷൻ

ഭിന്നശേഷിക്കാരെ വീണ്ടും അവഗണിച്ച് കോർപറേഷൻ

ചെന്നൈ • ഭിന്നശേഷിക്കാരെ കൂടി കണക്കിലെടുത്തു നഗര വികസനം നടപ്പാക്കുമെന്ന് സർക്കാർ വ്യക്തമാക്കുമ്പോഴും തീരുമാനത്തിന് തുരങ്കം വച്ച് കോർപറേഷൻ,സെൻട്രൽ സ്കയർ അടക്കം ഭിന്നശേഷി സൗഹൃദമല്ലെന്നു പരാതികൾ ഉയരുന്നതിനിടെ, പുതുതായി നിർമിക്കുന്ന 1,000 ബസ് സ്റ്റോപ്പുകൾക്കുകരാർ വിളിച്ചപ്പോഴും ഭിന്നശേഷി സൗഹൃദമാക്കിയില്ലെന്ന് ആക്ഷേപം.

നഗരത്തിലോടുന്ന എല്ലാ ബസുകൾക്കും 400 എംഎം ലോഫ്ലോർ ഉയരവും ബസുകളുടെ ആദ്യ പടിയിലേക്കു പ്രവേശിക്കാൻ സ്റ്റോപ്പുകളിൽ റാംപും വേണമെന്നു കേന്ദ്ര നഗര വികസന മന്ത്രാലയം നിഷ്കർഷിച്ചിട്ടുള്ളത്.എന്നാൽ പുതുതായി 1,000സ്റ്റോപ്പുകൾ നിർമിക്കുന്നതിനായി കോർപറേഷൻ വിളിച്ച കരാറിൽ ഈ മാനദണ്ഡങ്ങൾ ഉൾപ്പെ ടുത്തിയില്ലെന്നാണു പരാതി.

ബസിൽ നഗരത്തിൽ ഇരുപതിനായിരത്തോളം ഭിന്നശേഷിക്കാരാണു ദിവസേന ബസുകളിൽ യാത്ര ചെയ്യുന്നത്. ചെയ്തപെട്ടിൽ നിന്നു പെരമ്പൂരിലേക്കുള്ള ബസിൽ കഴിഞ്ഞ ദിവസം വീൽചെയറിലുള്ള യാത്രക്കാരനെ കയറാൻ അനുവദിച്ചില്ല.ഏറെ സ്ഥലം വേണ്ടിവരുമെന്ന കാരണത്താലാണു ബസിൽ കയറ്റാഞ്ഞത്.

You may also like

error: Content is protected !!
Join Our Whatsapp